സ്വീകരണം നൽകി

നെടുമ്പാശേരി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ ശിലാസ്ഥാപന പെരുന്നാളിനോടനുബന്ധിച്ച് നടന്ന സ്വീകരണം ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്നു
നെടുമ്പാശേരി
സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ ശിലാസ്ഥാപന പെരുന്നാളിനോടനുബന്ധിച്ച് ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്കും ജനപ്രതിനിധികൾക്കും സ്വീകരണം നൽകി. ചടങ്ങ് ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. പെരുന്നാളിന്റെ ആർഭാടങ്ങൾ ഒഴിവാക്കി സമാഹരിച്ച തുക വിവിധ ജീവകാരുണ്യ പദ്ധതികൾക്കായി വിതരണം ചെയ്തു. വിഎച്ച്ജി ട്രസ്റ്റിന്റെ അംഗത്വ പ്രചാരണവും തുടങ്ങി. വികാരി ഫാ. വർഗീസ് പാലയിൽ അധ്യക്ഷനായി.
ഫാ. വർഗീസ് കല്ലാപ്പാറ, ബർസൗമോ റമ്പാൻ, ജനറൽ കൺവീനർ വർഗീസ് മേനാച്ചേരി, അൻവർ സാദത്ത് എംഎൽഎ, നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോർജ്, ഐജോ വർഗീസ്, എ കെ ധനേഷ്, ഉഷ സുന്ദരൻ, ട്രസ്റ്റിമാരായ ഇ പി ഷൈജൻ ഈരാളിൽ, സ്റ്റീബ കുര്യാക്കോസ് മേനാച്ചേരി, വിനോജ് ടി പോൾ തളിയപ്പുറത്ത് എന്നിവർ സംസാരിച്ചു.









0 comments