തീർഥാടകർക്ക് സ്വീകരണം നൽകി

ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവായുടെ ഓർമപ്പെരുന്നാളിനെത്തിയ തീർഥാടകരെ പാമ്പാക്കുട പള്ളിയിൽ സ്വീകരിക്കുന്നു
പിറവം
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ കാതോലിക്ക ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവായുടെ 113–ാം ഓർമപ്പെരുന്നാളിനെത്തിയ തീർഥാടകർക്ക് പാമ്പാക്കുട സെന്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ സ്വീകരണം നൽകി.
കാക്കൂർ സെന്റ് തോമസ് കുരിശ്, പരുമല മാർ ഗ്രിഗോറിയോസ് ചാപ്പൽ എന്നിവിടങ്ങളിലും സ്വീകരണം നൽകി.
മലങ്കര സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ കുർബാനയ്‌ക്ക് നേതൃത്വം നൽകി. ഫാ. വർഗീസ് വർഗീസ് മീനടം അനുസ്മരണ പ്രഭാഷണം നടത്തി. ഫാ. ജോണസ് എബ്രാഹം റീശ് കോർ എപ്പിസ്‌കോപ്പ, ഫാ. ജോസ് തോമസ്, ഫാ. എബ്രാഹം പാലപ്പിള്ളിൽ, ഫാ. സി എം കുര്യാക്കോസ്, ഫാ. സഖറിയാസ് ജോർജ്, ഫാ. ജിതിൻ മാത്യു എന്നിവർ സംസാരിച്ചു.
പെരുന്നാൾ ദിനമായ ഞായർ രാവിലെ 8.30ന് മൂന്നിന്മേൽ കുർബാന, വിദ്യാഭ്യാസ അവാർഡ്ദാനം, പ്രദക്ഷിണം, നേർച്ചസദ്യ എന്നിവ നടക്കും.









0 comments