കായികതാരങ്ങൾക്ക് സ്വീകരണം നൽകി

ശ്രീലങ്കയിൽ നടന്ന സൗത്ത് ഏഷ്യ സബ് ജൂനിയർ ഗോൾ ഷോട്ട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിലെ കേരളതാരങ്ങൾക്ക് അങ്കമാലിയിൽ നൽകിയ സ്വീകരണം
അങ്കമാലി
ശ്രീലങ്കയിൽ നടന്ന ദക്ഷിണേഷ്യ സബ് ജൂനിയർ ഗോൾ ഷോട്ട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിലെ കേരള താരങ്ങൾക്ക് അങ്കമാലിയിൽ സ്വീകരണം നൽകി. ഹാൻഡ്ബോൾ മത്സരത്തോട് സാമ്യമുള്ള ഗോൾ ഷോട്ട്ബോൾ രാജ്യാന്തരതല ശ്രദ്ധനേടിയ മത്സരയിനമാണ്. സബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ആതിഥേയരായ ശ്രീലങ്കയെ തോൽപ്പിച്ചാണ് ഇന്ത്യ സ്വർണം നേടിയത്.
കേരളത്തിൽനിന്ന് അജ്മൽ ഹുസൈൻ, ടിമൻ ടോം ഫ്രാൻസിസ്, ഡെൽവിൻ റിജോയ്, അഭിനന്ദ് പ്രദീപ്, ജസ്‌ലിൻ ജോൺ, അർച്ചന തമ്പി, എസ് എസ് നീരജ, നിയ മുരളി, ഖദീജത്ത് സാക്കിയ എന്നിവരാണ് ടീമിലുണ്ടായിരുന്നത്.
അങ്കമാലി പൊലീസ് സബ് ഇൻസ്പെക്ടർമാരായ എം കെ ശ്യാം, ജിഷ്ണു രാജ്, ഫ്രാൻസിസ് എന്നിവർ കായികതാരങ്ങളെ പൊന്നാടയണിയിച്ച് അനുമോദിച്ചു. മലയാറ്റൂർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രധാനാധ്യാപിക എം പി ലിസി, എസ് എസ് നിഖിൽ, ടീം മാനേജർ റുബീന ഹുസൈൻ, റിസ്‌വാന ഹുസൈൻ, സാബു തോമസ് എന്നിവരും സ്വീകരണത്തിനായി എത്തി.









0 comments