Deshabhimani

തളർത്താൻ യുഡിഎഫ്‌ സർക്കാർ

80 ലക്ഷം പിന്നിട്ട്‌ യാത്രക്കാർ; കുതിപ്പ്‌ തുടർന്ന്‌ ജലമെട്രോ

ജലമെട്രോ

വാട്ടർ മെട്രോ

വെബ് ഡെസ്ക്

Published on Nov 07, 2026, 04:50 AM | 1 min read

കൊച്ചി


കേരളത്തിന്റെ അഭിമാനമായ ജലമെട്രോ കുതിപ്പ്‌ തുടരുന്നു. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജലഗതാഗതരംഗത്ത് മാതൃകയായ കൊച്ചി ജലമെട്രോ 80 ലക്ഷം യാത്രക്കാര്‍ എന്ന നേട്ടത്തിലെത്തി. ജല മെട്രോ സര്‍വീസ് ആരംഭിച്ച് 2026 നവംബര്‍ അഞ്ച്‌ വരെയുള്ള മൂന്നര വര്‍ഷത്തിനിടെ 80,23,171 പേരാണ് യാത്ര ചെയ്തത്. 2023 ഏപ്രില്‍ 26ന് സര്‍വീസ് ആരംഭിച്ച 2023–-24 സാമ്പത്തിക വര്‍ഷം 18,44,375 , 2024-–25ൽ 21,08,148 , 2025-–26 ൽ 24,64,559, 2026-–27 ഈ സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ 31 വരെ 15,69,802 പേരും ജലമെട്രോയിൽ യാത്ര ചെയ്‌തു. ഒക്‌ടോബര്‍ 31 വരെ ടിക്കറ്റ് വരുമാനത്തിലൂടെ 30.24 കോടി രൂപ ലഭിച്ചു. 2023–-24 ൽ 4,13,20,240 , 2024-25ൽ 8,13,54,933 , 2025-–26ൽ 10,89,86,929, 2026-–27 സാമ്പത്തിക വര്‍ഷം ഒക്‌ടോബര്‍ 31 വരെ 7,07,96,281 രൂപയും ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം ലഭിച്ചു.


എൽഡിഎഫ്‌ സർക്കാർ ആരംഭിച്ച ജലമെട്രോ ചുരുങ്ങിയ കാലയളവിനുള്ളിൽ ലോകശ്രദ്ധയാകർഷിച്ചിരുന്നു. മികച്ച സേവനം ലഭ്യമാക്കിയതിലൂടെ തുടക്കം മുതല്‍ തന്നെ പൊതുജനങ്ങളിൽ നിന്നും വൻ സ്വീകാര്യത ലഭിച്ചു. വിദേശ രാജ്യങ്ങളും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളും കൊച്ചി ജലമെട്രോ മാതൃക നടപ്പാക്കാനുള്ള ശ്രമത്തിലാണ്‌. എന്നാൽ യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ എത്തിയതോടെ ജലമെട്രോയെ തളർത്തുന്ന സമീപനമാണ്‌. മുൻസർക്കാർ നൽകിവന്ന സാന്പത്തികസഹായം നിർത്താനും ടിക്കറ്റ്‌ നിരക്ക്‌ ഉയർത്താനുമുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണ്‌. പുതുതായി ആറ്‌ ടെർമിനൽ നിർമിക്കാനുള്ള പദ്ധതിയടക്കം ഉപേക്ഷിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home