സംഘശക്തിയുടെ കാഹളമായി ജാഥകൾ

സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥ തെങ്ങണയിലെ എ വി റസൽ സ്‌മൃതിമണ്ഡപത്തിൽ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനംചെയ്യുന്നു
കോട്ടയം സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളന നഗറിലേക്കുള്ള പതാക, കൊടിമര, കപ്പി കയർ ജാഥകൾ നഗരത്തിൽ ആവേശോജ്വലമായി സംഗമിച്ചു. സ്‌മൃതിമണ്ഡപങ്ങളിൽനിന്ന് പുറപ്പെട്ട ജാഥകൾ വഴിനീളെ തൊഴിലാളികളുടെയും ബഹുജനങ്ങളുടെയും അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി. കെ എൻ ഗോപിനാഥ് ക്യാപ്‌റ്റനും കെ സി ജോസഫ് മാനേജരുമായ ഒന്നാം പതാകജാഥ ചങ്ങനാശേരി തെങ്ങണയിൽ എ വി റസൽ സ്‌മൃതിമണ്ഡപത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് സി സനൽകുമാർ അധ്യക്ഷനായി. പി പി ചിത്തരഞ്ജൻ ക്യാപ്‌റ്റനും കെ ആർ അജയ് മാനേജരുമായ രണ്ടാം പതാകജാഥ നട്ടാശേരിയിൽ കെ പി സുഗുണൻ സ്‌മൃതിമണ്ഡപത്തിൽ സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് വി സി ചന്ദ്രാജി അധ്യക്ഷനായി. കെ എസ് സുനിൽകുമാർ ക്യാപ്‌റ്റനും ഡി ബെൈജു മാനേജരുമായ ഒന്നാം കൊടിമര ജാഥ നെടുംകുന്നം വി ആർ ഭാസ്‌കരൻ സ്‌മൃതിമണ്ഡപത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് വി പി റെജി അധ്യക്ഷനായി. റെജി സഖറിയ ക്യാപ്‌റ്റനും കെ എൻ വിശ്വനാഥൻ മാനേജരുമായ രണ്ടാം കൊടിമര ജാഥ പാമ്പാടി വെള്ളൂരിൽ കെ എം എബ്രഹാം സ്‌മൃതിമണ്ഡപത്തിൽ മുതിർന്ന നേതാവ് വൈക്കം വിശ്വൻ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് ഇ എസ് സാബു അധ്യക്ഷനായി.സി കെ ഹരികൃഷ്‌ണൻ ക്യാപ്‌റ്റനും സി എൻ സത്യനേശൻ മാനേജരുമായ ഒന്നാം കപ്പി–കയർ ജാഥ തിരുവാർപ്പ് കാഞ്ഞിരത്ത് വി ആർ രാമൻകുട്ടി സ്‌മൃതിമണ്ഡപത്തിൽ അഖിലേന്ത്യ കൗൺസിൽ അംഗം കെ ജെ തോമസ് ഉദ്‌ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് സി ടി രാജേഷ് അധ്യക്ഷനായി. കെ പി മേരി ക്യാപ്‌റ്റനും ജോയി ജോർജ് മാനേജരുമായ രണ്ടാമത്തെ കപ്പി–കയർ ജാഥ മുണ്ടക്കയം എം ജി രാമചന്ദ്രൻ സ്‌മൃതിമണ്ഡപത്തിൽ കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം പി ഷാനവാസ് ഉദ്‌ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് പി എസ് സുരേന്ദ്രൻ അധ്യക്ഷനായി. ആറ് ജാഥകളും ചെങ്കടലിരമ്പം തീർത്ത് കലക്ടറേറ്റിനുസമീപം സംഗമിച്ചു. ചെണ്ടമേളവും ബൈക്ക് റാലിയുമായി, നഗരത്തെ ഉത്സവഛായയിലാക്കി ജാഥകൾ ഒരുമിച്ച് തിരുനക്കര മൈതാനത്ത് എത്തിച്ചേർന്നു. പതാകകൾ വി എൻ വാസവൻ, ടി ആർ രഘുനാഥൻ എന്നിവർ ഏറ്റുവാങ്ങി. കൊടിമരങ്ങൾ കെ ജെ തോമസ്, കെ എം രാധാകൃഷ്‌ണൻ എന്നിവരും കപ്പി–കയർ കെ എൻ വേണുഗോപാൽ, ഷീജ അനിൽ എന്നിവരും ഏറ്റുവാങ്ങി. തുടർന്ന് തിരുനക്കര മൈതാനത്ത് സംഘാടകസമിതി ചെയർമാൻ ടി ആർ രഘുനാഥൻ പതാക ഉയർത്തി. മുതിർന്ന സിഐടിയു നേതാക്കളെ ആദരിച്ചു.







0 comments