ലഹരിക്കെതിരെ വാക്കത്തോൺ

കൊച്ചി
ലഹരിക്കെതിരെ കേരള ഫയർ ആൻഡ് റസ്‌ക്യു സർവീസസ്, സിവിൽ ഡിഫൻസ് ജില്ലാ വാക്കത്തോൺ സംഘടിപ്പിച്ചു. ജില്ലയിലെ 19 അഗ്‌നി രക്ഷാനിലയങ്ങളിൽനിന്ന് സിവിൽ ഡിഫൻസ് യൂണിഫോമിൽ 250 അംഗങ്ങൾ പങ്കെടുത്തു. ഗാന്ധിനഗർ അഗ്‌നി രക്ഷാനിലയം, ഹൈക്കോടതി ജങ്ഷൻ എന്നിവിടങ്ങളിൽനിന്ന് ബാനറുകളും പ്ലക്കാർഡുകളുമേന്തി ആരംഭിച്ച വാക്കത്തോൺ ദർബാർഹാൾ മൈതാനത്ത് സമാപിച്ചു.
മാഞ്ഞാലി പാലത്തിൽനിന്ന് പുഴയിൽ ചാടിയ വിദ്യാർഥിയെ രക്ഷപ്പെടുത്തിയ സ്വകാര്യബസ് ഡ്രൈവർ കെ എ അജേഷിനെ ആദരിച്ചു. ജില്ലാ ഫയർ ഓഫീസർ എ എസ് ജോജി ലഹരിവിരുദ്ധസന്ദേശം നൽകി. ഗാന്ധിനഗർ സ്റ്റേഷൻ ഓഫീസർ പി ആർ ലാൽജി ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്റ്റേഷൻ ഓഫീസർമാരായ എൻ ജിജി, പി വി വിശ്വാസ്, അസി. സ്റ്റേഷൻ ഓഫീസർ ജി സുരേഷ് കുമാർ, സിവിൽ ഡിഫൻസ് ജില്ലാ കോ–ഓർഡിനേറ്റർമാരായ കെ എസ് ആനന്ദ് കുമാർ, എസ് ശരത്, അനു ചന്ദ്രശേഖർ, മാത്യു സി ജോർജ്, പി എം മാഹിൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.










0 comments