ad
Deshabhimani

മാതൃദിനസന്ദേശവുമായി 
വാക്കത്തോൺ

Walkathon

ഗൈനക്കോളജി വിദഗ്ധരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വാക്കത്തോണ്‍ കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി (കെ ഫോഗ്) സംസ്ഥാന പ്രസിഡന്റ് ഡോ. ടി ഫെസി ലൂയിസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 11, 2026, 02:11 AM | 1 min read

കൊച്ചി


‘സുരക്ഷിത മാതൃത്വം' എന്ന ആഹ്വാനവുമായി ലോക മാതൃദിനത്തിൽ വാക്കത്തോണ്‍ സംഘടിപ്പിച്ചു. ഗൈനക്കോളജി ചികിത്സാവിദഗ്ധരുടെ സംഘടനയായ കൊച്ചിന്‍ ഒബ്സ്റ്റട്രിക് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റി(കോഗ്‌സ്)യും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) വനിതാവിഭാഗം വിമയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.


കൊച്ചി ഐഎംഎ ഹൗസിനുമുന്നിൽ കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി (കെഫോഗ്) സംസ്ഥാന പ്രസിഡന്റ് ഡോ. ടി ഫെസി ലൂയിസ് ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തു.


ഡോ. ഗ്രേസി തോമസ് അധ്യക്ഷയായി. ഡോ. ശാന്ത ഈരാളി, ഡോ. ജെ ആർ രശ്മി, ഡോ. കെ രാധാമണി, ഡോ. നന്ദിനി നായര്‍ തുടങ്ങിയവർ സംസാരിച്ചു. 100 ഡോക്ടര്‍മാര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home