ad
Deshabhimani

വികസനം തുടരണം വൈപ്പിനിൽ

vyppin

നിര്‍മാണം പുരോഗമിക്കുന്ന മുനന്പം അഴീക്കോട് പാലം

avatar
പി കെ രവീന്ദ്രൻ

Published on Feb 08, 2026, 02:54 AM | 1 min read

വൈപ്പിൻ


മുനന്പം–അഴീക്കോട് പാലം യാഥാർഥ്യമാകുന്നതിന്റെ ആഹ്ലാദത്തിലാണ്‌ വൈപ്പിൻ നിവാസികൾ. പാലം വരുന്നതോടെ മുനന്പം -ഫിഷിങ്‌ ഹാർബറുമായി ബന്ധപ്പെട്ട മത്സ്യക്കച്ചവടവും ടൂറിസം മേഖലയും വിപുലീകരിക്കും.


കിഫ്ബിയിൽനിന്നുള്ള 164 കോടി ചെലവഴിച്ച്‌ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിർമിക്കുന്ന പാലത്തിന്റെ 75 ശതമാനം പണികളും പൂർത്തിയായി.

അനുബന്ധ റോഡ്‌ ഉൾപ്പെടെ 1123 മീറ്റർ നീളവും 15.7 മീറ്റർ വീതിയുമുള്ള പാലത്തിൽ 1.8 മീറ്റർ സൈക്കിൾ ട്രാക്കും 1.5 മീറ്റർ നടപ്പാതയുമുണ്ട്‌. പാലം തുറക്കുന്നതോടെയുണ്ടാകുന്ന ഗതാഗതപ്രശ്‌നം പരിഹരിക്കാൻ തീരദേശപാതയും കായലോര പാതയും ഗോശ്രീ പാലങ്ങൾക്ക്‌ സമാന്തരപാലങ്ങളും അത്യാവശ്യമായിവരും. ഇക്കാര്യം കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ നിയമസഭയിൽ കൊണ്ടുവരികയും ധനമന്ത്രി കെ എൻ ബാലഗോപാൽ ഉറപ്പുനൽകുകയും ചെയ്‌തു.


വൈപ്പിൻ–മുനന്പം സംസ്ഥാനപാത 36 കോടി ചെലവിൽ 25.18 കിലോമീറ്ററിൽ നവീകരിക്കുന്നു. വൈപ്പിൻ ഗവ. ആർട്സ് ആൻഡ്‌ സയൻസ് കോളേജിന് ഭൂമി വാങ്ങാൻ ആറുകോടി. പ്രധാന റോഡുകൾ ആധുനികരീതിയിലാക്കി. തീരദേശപാതയ്ക്കായി വൈപ്പിൻമുതൽ ഗോശ്രീ ജങ്ഷൻവരെയുള്ള ഭൂമി ഏറ്റെടുക്കാൻ അനുമതി. എട്ടു പാലങ്ങൾ വീതികൂട്ടി. കാളമുക്ക് ഫിഷ് ലാൻഡിങ് സെന്റർ നിർമാണം അവസാനഘട്ടത്തിൽ. എടവനക്കാട് തീരത്തെ കടലാക്രമണം തടയാൻ ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണത്തിന് 38 കോടി. ഞാറക്കൽ ജയ്ഹിന്ദ് മൈതാനം നവീകരിച്ചു.


പള്ളിപ്പുറത്ത് 5.17 കോടിയുടെ സൈക്ലോൺ ഷെൽട്ടർ വാട്ടർ മെട്രോയുടെ കടമക്കുടി, പാലിയംതുരുത്ത് സ്‌റ്റേഷനുകളുടെ നിർമാണം അവസാനഘട്ടത്തിൽ. കായൽ സഞ്ചാരസൗകര്യം ഒരുക്കാൻ 4.28 കോടിയും തോടുകൾ നവീകരിക്കാൻ മൂ‍ന്നുകോടിയും. ഗോശ്രീ ബസുകൾക്ക്‌ നഗരപ്രവേശം. ജിഡ ഫണ്ട് 56 കോടി ഉപയോഗിച്ച് ചാത്തനാട്– കടമക്കുടി പാലം. പിഴല–കടമക്കുടി പാലത്തിന് കിഫ്ബിയിലൂടെ 44 കോടി. മാലിപ്പുറം പാലം വീതികൂട്ടി നിർമിക്കാൻ 8.25 കോടി. തീരദേശപാതയിൽ ഫോർട്ട്‌കൊച്ചി–വൈപ്പിൻ അഴിമുഖത്ത് കടലിനടിയിലൂടെ ടണൽ. 2672.25 കോടി രൂപയുടെ പദ്ധതിക്ക്‌ കെ റെയിൽ റിപ്പോർട്ട്‌ തയ്യാറാക്കി സർക്കാരിന്‌ സമർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home