വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം നവംബർ 10 മുതൽ

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
കോതമംഗലം
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം നവംബർ 10, 11 തീയതികളിൽ കോതമംഗലത്ത് ചേരും. സംഘാടകസമിതി രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
സമിതി ജില്ലാ പ്രസിഡന്റ് റോബിൻ വൻനിലം അധ്യക്ഷനായി. സമിതി ജില്ലാ സെക്രട്ടറി ടി എം അബ്ദുൽ വാഹിദ്, ട്രഷറർ കെ എം പരീത്, ഇ പി രഘു, എൻ ബി യൂസഫ്, സി കെ ജലീൽ, സുൽഫിക്കർ അലി, ഷീല രാജു തുടങ്ങിയവർ സംസാരിച്ചു. 501 അംഗ സംഘാടകസമിതിയും 125 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. ഭാരവാഹികള്‍: കെ എ ജോയ് (ചെയർമാന്‍), കെ എം പരീത് (കൺവീനര്‍).









0 comments