വി എസ് സ്മാരക ഹാൾ നാടിനു സമർപ്പിച്ചു

പിറവം നഗരസഭ നിർമിച്ച വി എസ് അച്യുതാനന്ദൻ സ്മാരക ഹാൾ മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
പിറവം
പിറവത്ത് നിർമാണം പൂർത്തിയായ വി എസ് അച്യുതാനന്ദൻസ്മാരക ഹാൾ നാടിനു സമർപ്പിച്ചു. മന്ത്രി പി പ്രസാദ് ഹാൾ ഉദ്ഘാടനവും വി എസിന്റെ ചിത്രം അനാച്ഛാദനവും നിർവഹിച്ചു.
നഗരസഭ അധ്യക്ഷ ജൂലി സാബു അധ്യക്ഷയായി. അനൂപ് ജേക്കബ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ഉപാധ്യക്ഷൻ കെ പി സലിം പദ്ധതിവിശദീകരണം നടത്തി. പി ബി രതീഷ്, വിമൽ ചന്ദ്രൻ, ഷൈനി ഏലിയാസ്, ജൂബി പൗലോസ്, ഡോ.അജേഷ് മനോഹർ, ഏലിയാമ്മ ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.
അലോഷിയുടെ ഗസൽസന്ധ്യയുമുണ്ടായി. നഗരസഭ തനതുഫണ്ട് 75 ലക്ഷം മുടക്കി നഗരസഭ കാര്യാലയത്തിന്റെ അഞ്ചാംനിലയിലാണ് ഹാൾ. 4000 സ്‌ക്വയർ ഫീറ്റിൽ സെൻട്രലൈസ്ഡ് എസി, കസേര, സൗണ്ട് സിസ്റ്റം, സ്റ്റേജ്, ജനറേറ്റർ, ലിഫ്റ്റ് സൗകര്യവുമുണ്ട്.
Caption: പിറവം നഗരസഭ നിർമിച്ച വി എസ് അച്യുതാനന്ദൻസ്മാരക ഹാൾ മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു









0 comments