വിറച്ച് ജില്ല
6000 കവിഞ്ഞ് പനിബാധിതര്‍

കൊച്ചി
ജില്ലയില്‍ പനിബാധിതരുടെയും മറ്റ് പകര്‍ച്ചവ്യാധികള്‍ പിടിപെടുന്നവരുടെയും എണ്ണം ഉയരുന്നു. ജൂണില്‍ വെസ്റ്റ് നൈല്‍, എച്ച്1 എന്‍1 ബാധിച്ച് അഞ്ചുപേരാണ് ജില്ലയില്‍ മരിച്ചത്. അതീവഗുരുതര സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ആശുപത്രിവളപ്പുകളും പൊതുഇടങ്ങളും ശുചീകരിക്കാന്‍ വകുപ്പോ തദ്ദേശസ്ഥാപനങ്ങളോ തയ്യാറായിട്ടില്ല.
ജില്ലയില്‍ 903 പേരാണ് പുതിയതായി പനിബാധിതരായി ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇതോടെ ഈ മാസം പനി ബാധിച്ചവരുടെ എണ്ണം 6000 കടന്നു.
ജില്ലയില്‍ രണ്ടുദിവസത്തിനിടെ 77 പേരാണ് ഡെങ്കി ബാധിതരായത്. ഏലൂര്‍, കളമശേരി, ആലുവ, അശമന്നൂര്‍, കീച്ചേരി, പാറക്കടവ്, പെരുമ്പാവൂര്‍, പൊന്നുരുന്നി, രായമംഗലം, വേങ്ങൂര്‍ മേഖലകളിലാണ് പ്രധാനമായും രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച 1079 പേര്‍ പനിയുമായി ചികിത്സതേടിയെത്തി. ഇതില്‍ വെസ്റ്റ് നൈല്‍ പനി, എച്ച്1 എന്‍1, ഇന്‍ഫ്ലുവന്‍സ ലക്ഷണങ്ങള്‍ ഉള്ളവര്‍ 19 പേരുണ്ട്. മലേറിയ (പിഎഫ്) ലക്ഷണങ്ങളുമായി ഒരാളും ചികിത്സതേടിയെത്തി.
എലിപ്പനി കേസുകളും വ്യാപകമായി സ്ഥിരീകരിക്കപ്പെടുന്നുണ്ട്. അയ്യമ്പുഴ, ഇടപ്പള്ളി, തൃപ്പൂണിത്തുറ മേഖലയിലുള്ളവര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോഴും മാലിന്യനിര്‍മാര്‍ജനത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുകയാണ്.










0 comments