ad
Deshabhimani

"ഓണത്തിന് 500 ഏത്തക്കുല"

വെണ്ണല ബാങ്കിന്റെ വിളവെടുപ്പ് ആരംഭിച്ചു

vennala bank

വെണ്ണല സഹ. ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഏത്തവാഴക്കൃഷിയുടെ 
വിളവെടുപ്പ് ഉദ്ഘാടനം എ എൻ സന്തോഷ് നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Aug 21, 2026, 02:15 AM | 1 min read

കൊച്ചി


"ഓണത്തിന് 500 ഏത്തക്കുല" എന്ന ലക്ഷ്യത്തോടെ വെണ്ണല സഹ. ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഏത്തവാഴക്കൃഷിയുടെ വിളവെടുപ്പ് തുടങ്ങി.


12 മുതൽ 20 കിലോഗ്രാം വരെ തൂക്കം വരുന്ന നാടൻ ഏത്തക്കായ ബാങ്കിന്റെ ആലിൻചുവട്ടിലുള്ള ജൈവ പച്ചക്കറിച്ചന്തയിലൂടെയാണ് വിൽപ്പന നടത്തുന്നത്. ഒരു കിലോ 78 രൂപയാണ് വില. വിളവെടുപ്പ് ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ്‌ എ എൻ സന്തോഷ് നിർവഹിച്ചു. ഭരണ സമിതി അംഗം കെ ജി സുരേന്ദ്രൻ അധ്യക്ഷനായി.


യുവ കർഷകനായ വി എസ് രാജീവ് ഭരണസമിതി അംഗങ്ങളായ വിനീത സക്സേന, ആശാകേഷ്, വി എസ് പ്രേമലത, സെക്രട്ടറി എം ടി മിനി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home