ചേരാനല്ലൂർ–വെള്ളുക്കുഴി റോഡ് ശോച്യാവസ്ഥയിൽ

കൂവപ്പടി പഞ്ചായത്തിലെ ചേരാനല്ലൂർ - വെള്ളുക്കുഴി റോഡ് തകർന്നനിലയിൽ
പെരുമ്പാവൂർ
കൂവപ്പടി പഞ്ചായത്തിലെ ചേരാനല്ലൂർ– വെള്ളുക്കുഴി റോഡ് ശോച്യാവസ്ഥയിൽ. പഞ്ചായത്ത് രണ്ടാംവാർഡിലെ പ്രധാന റോഡാണിത്. ചേരാനല്ലൂർ സെന്റ് സേവ്യേഴ്സ് പള്ളി, ശിവക്ഷേത്രം, ചർച്ച് യുപി സ്കൂൾ, ബാലവാടികൾ എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡാണിത്.
വെള്ളുക്കുഴി പാടശേഖരത്തിലെ കൃഷിക്കുള്ള വിത്തും വളവും കാർഷിക ഉൽപ്പന്നങ്ങളും കൊണ്ടുപോകാൻ ഉപയോഗിക്കുന്നതും ഇൗ റോഡാണ്. ഒരുവശം കനാലിലേക്ക് ഇടിഞ്ഞുവീഴാൻ തുടങ്ങിയിട്ട് വർഷങ്ങളായി. റോഡുമുഴുവൻ സഞ്ചാരയോഗ്യമല്ലാതായിട്ടും വാർഡുമെമ്പറും പഞ്ചായത്തും നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.










0 comments