ad
Deshabhimani

റോഡ് നവീകരണം യുഡിഎഫ് കൗൺസിലർ തടഞ്ഞു

road renovation

മുണ്ടംപാലം - കങ്ങരപ്പടി റോഡ് 
വികസനത്തിന് കുറ്റി സ്ഥാപിക്കുന്നു

വെബ് ഡെസ്ക്

Published on Jan 18, 2026, 02:40 AM | 1 min read

കളമശേരി


മുണ്ടംപാലം–കങ്ങരപ്പടി റോഡ് വീതികൂട്ടി നവീകരിക്കുന്ന സർക്കാർ പദ്ധതിയിൽ അതിർത്തി അടയാളപ്പെടുത്തി കുറ്റിസ്ഥാപിക്കുന്നത് യുഡിഎഫ് കൗൺസിലറുടെ നേതൃത്വത്തിൽ തടഞ്ഞു. മന്ത്രി പി രാജീവ് മുൻകൈയെടുത്താണ് മീഡിയനും ഫുട്പാത്തുമുൾപ്പെടെ 18 മീറ്റർ വീതിയിൽ റോഡ് നവീകരിക്കാൻ പദ്ധതി തയ്യാറാക്കിയത്.


ഉദ്യോഗസ്ഥർ രണ്ടുമാസംമുമ്പ് സ്ഥലം ഉടമകളെ ബോധ്യപ്പെടുത്തി റോഡിന്റെ അതിര് അടയാളപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശനി രാവിലെ കങ്ങരപ്പടി തൈക്കാവ് മുതൽ കല്ലിടാനാരംഭിച്ചു. ഇതിനിടയിലാണ്‌ കൗൺസിലർ ഫൈസലിന്റെ നേതൃത്വത്തിലെത്തിയ സംഘം കാരണമൊന്നുംപറയാതെ കല്ലിടൽ തടഞ്ഞത്‌.


വിവരമറിഞ്ഞ് മന്ത്രി പി രാജീവ് സ്ഥലം സന്ദർശിച്ചു. കൗൺസിലറുമായി സംസാരിച്ച് പണിതുടരാൻ ധാരണയായി. എന്നാൽ, മന്ത്രി പോയശേഷം ഫൈസലും സംഘവും വീണ്ടുമെത്തി പ്രവൃത്തി തടസ്സപ്പെടുത്തി ജോലിക്കാരെ തിരിച്ചയച്ചു. മുണ്ടംപാലംമുതൽ കങ്ങരപ്പടിവരെ വലിയ ഗതാഗതക്കുരുക്കാണ്. റോഡുപണി അനിശ്ചിതത്വത്തിലാക്കിയതോടെ ഇനി എത്രനാൾകൂടി യാത്രാദുരിതം തുടരുമെന്ന ആശങ്കയിലാണ് നാട്ടുകാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home