ad
Deshabhimani

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 
ടര്‍ഫിന്റെ അറ്റകുറ്റപ്പണി തുടങ്ങി

Turf

കരുവേലിപ്പടി ടിപ്പ് ടോപ്പ് അസീസ് ടര്‍ഫിലെ അറ്റകുറ്റപ്പണി ആരംഭിച്ചപ്പോള്‍

വെബ് ഡെസ്ക്

Published on Sep 01, 2026, 02:37 AM | 1 min read

മട്ടാഞ്ചേരി


അടച്ചുപൂട്ടി ഒന്നരമാസം പിന്നിട്ടിട്ടും അറ്റകുറ്റപ്പണി ആരംഭിക്കാതിരുന്നതിൽ പ്രതിഷേധം ശക്തമായതോടെ കൊച്ചി നഗരസഭയുടെ ആദ്യ ടര്‍ഫിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ടര്‍ഫിന്റെ ജോലികൾ ആരംഭിച്ചത്. അറ്റകുറ്റപ്പണി വൈകുന്നതിനെതിരെ യുവവെളിച്ചം സാമൂഹ്യ സാംസ്കാരികവേദിയും ഡിവൈഎഫ്ഐയും സമരം നടത്തിയിരുന്നു.


കഴിഞ്ഞ എൽഡിഎഫ്‌ ഭരണസമിതിയാണ്‌ കരുവേലിപ്പടിയില്‍ ടിപ്പ് ടോപ്പ് അസീസിന്റെ പേരിൽ ടര്‍ഫ് ആരംഭിച്ചത്. പണി പൂര്‍ത്തിയാക്കി ഉടന്‍ തുറന്നുനല്‍കുമെന്ന്‌ ഉറപ്പുനൽകിയാണ്‌ അറ്റകുറ്റപ്പണിക്കായി ടർഫ്‌ അടച്ചത്‌. എന്നാല്‍, ഒന്നരമാസം പിന്നിട്ടിട്ടും ജോലികൾ നടക്കാതെ വന്നതോടെയാണ്‌ പ്രതിഷേധം ഉയർന്നത്‌. അതിനിടെ, അറ്റകുറ്റപ്പണിക്കുശേഷം ടര്‍ഫ് സ്വകാര്യവല്‍ക്കരിക്കുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പണി പൂര്‍ത്തിയാക്കി പൊതുമേഖലയില്‍ത്തന്നെ ടര്‍ഫ് നിലനിര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home