കാത്തിരിപ്പ് തുടങ്ങി,
വറുതിക്കാലം തീരാൻ

ട്രോളിങ് നിരോധത്തിനു മുന്നോടിയായി മീൻപിടിത്തബോട്ടുകൾ തോപ്പുംപടി ഹാർബറിൽ അടുപ്പിച്ചപ്പോൾ
കൊച്ചി
ട്രോളിങ് നിരോധം ആരംഭിച്ചു. മത്സ്യബന്ധനത്തിനുപോയ ബോട്ടുകൾ ചൊവ്വ രാത്രിയോടെ മടങ്ങിയെത്തി. മോശം കാലാവസ്ഥ, മീൻലഭ്യതയിലെ കുറവ്, ഇന്ധനവിലവർധന തുടങ്ങിയ സാഹചര്യങ്ങളെ തുടർന്ന് മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും പ്രയാസത്തിലാണ്. നിരോധം തുടങ്ങുന്നതോടെ പ്രയാസം ഇരട്ടിയാകും. ജൂലൈ 31ന് അർധരാത്രിയാണ് നിരോധം അവസാനിക്കുന്നത്.
ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും പരമ്പരാഗത യാനങ്ങള്‍ക്കും മത്സ്യബന്ധനം നടത്താം. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കൊപ്പം ഒരു കാരിയര്‍ വള്ളംമാത്രമേ അനുവദിക്കൂ. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ ബയോമെട്രിക് ഐഡി കാര്‍ഡ് കരുതണം. കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം.
കൺട്രോൾ റൂം
വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂറും കൺട്രോൾ റൂമുണ്ട്. ഫോൺ: 0484- 2502768, 9496007048.










0 comments