Deshabhimani

സന്പാദ്യസമാശ്വാസ പദ്ധതി മൂന്നാംഗഡു നൽകാതെ സർക്കാർ

ഫിഷറീസ്‌ മന്ത്രീ... എന്ന്‌ കിട്ടും 
മത്സ്യത്തൊഴിലാളി ആനുകൂല്യം

trawling ban
avatar
സ്വന്തം ലേഖകൻ

Published on Sep 16, 2026, 01:11 AM | 1 min read

കൊച്ചി

‘‘ട്രോളിങ്‌ നിരോധകാലത്ത്‌ മത്സ്യത്തൊഴിലാളികൾക്ക്‌ 4500 രൂപ ധനസഹായം നൽകുന്നുണ്ട്‌’’. ജില്ലയിൽനിന്നുള്ള ഫിഷറീസ്‌ മന്ത്രി വി ഇ അബ്ദുൽ ഗഫൂർ നിയമസഭയിലെ ചോദ്യത്തിന്‌ ജൂൺ 24ന്‌ നൽകിയ മറുപടിയാണിത്‌. ട്രോളിങ്‌ നിരോധകാലയളവിൽ തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക്‌ എന്തെല്ലാം ആനുകൂല്യങ്ങളാണ്‌ നൽകാൻ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിനായിരുന്നു ഇ‍ൗ ഉത്തരം. എന്നാൽ, ട്രോളിങ്‌ നിരോധവും ഓണവുമെല്ലാം കഴിഞ്ഞ്‌ നാളുകളായിട്ടും സന്പാദ്യസമാശ്വാസ പദ്ധതി ആനുകൂല്യം പൂർണമായി വിതരണം ചെയ്യാൻ യുഡിഎഫ്‌ സർക്കാരിനായിട്ടില്ല.


ജൂൺ ഒന്പതുമുതൽ ജൂലൈ 31 വരെയായിരുന്നു സംസ്ഥാനത്ത്‌ ട്രോളിങ്‌ നിരോധം. മൂന്നു ഗഡുക്കളായി 1500 രൂപവീതമാണ്‌ ഇ‍ൗ കാലയളവിൽ തൊഴിലാളികൾക്ക്‌ നൽകേണ്ടത്‌. ഇതിൽ ഒന്ന്‌ മത്സ്യത്തൊഴിലാളികളുടെ ഗുണഭോക്തൃവിഹിതമാണ്‌. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ആനുകൂല്യവിതരണം കാര്യക്ഷമമായി നടത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. യുഡിഎഫ്‌ അധികാരത്തിൽ എത്തിയതോടെ മത്സ്യത്തൊഴിലാളികളുടെ ചോറിൽ മണ്ണുവാരിയിടുകയാണ്‌. ഒന്നും രണ്ടും ഗഡുവിതരണം ജില്ലയിൽ വൈകി. ഓണക്കാലത്തെങ്കിലും രണ്ടാംഗഡു ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്ന മത്സ്യത്തൊഴിലാളികൾക്ക്‌ അത്‌ നൽകാൻ സർക്കാരിനായില്ല. വളരെ താമസിച്ചാണ്‌ രണ്ടാംഗഡു കിട്ടിയത്‌. മൂന്നാംഗഡു ഇനിയും വിതരണം ചെയ്യാനുണ്ട്‌. ഇത്‌ എന്ന്‌ നൽകുമെന്ന ചോദ്യത്തിന്‌ ഫിഷറീസ്‌ ഉദ്യോഗസ്ഥർക്ക്‌ മറുപടിയില്ല. ഇതിനായുള്ള റിപ്പോർട്ട്‌ സർക്കാരിന്‌ കൈമാറിയിട്ടുണ്ടെന്നുമാത്രമാണ്‌ പറയുന്നത്‌.


മത്സ്യത്തൊഴിലാളി യൂണിയൻ ഉൾപ്പെടെ ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടും കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ യുഡിഎഫ്‌ സർക്കാർ. ട്രോളിങ്‌ നിരോധം കഴിഞ്ഞിട്ടും പ്രതികൂല കാലാവസ്ഥ മത്സ്യത്തൊഴിലാളികൾക്ക്‌ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മോശം കാലാവസ്ഥയെ തുടർന്ന്‌ പലദിവസവും ഇവർക്ക്‌ മത്സ്യബന്ധനത്തിന്‌ പോകാൻ കഴിഞ്ഞിരുന്നില്ല. ഉപജീവനമാർഗം മുടങ്ങിയതോടെ തീരത്ത്‌ ദുരിതവും ഏറിയിരുന്നു. എന്നാൽ, ഇതൊന്നും കണ്ടില്ലെന്നുനടിക്കുകയാണ്‌ ജില്ലയിൽനിന്നുള്ള മുഖ്യമന്ത്രിയും ഫിഷറീസ്‌ മന്ത്രിയും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home