ad
Deshabhimani

റോഡിൽ ഭീതിവിതച്ച് ടിപ്പറുകൾ

tipper lorry accident
വെബ് ഡെസ്ക്

Published on Feb 01, 2026, 03:41 AM | 1 min read


പെരുമ്പാവൂർ

കൂവപ്പടി പഞ്ചായത്തിൽ ടിപ്പറുകളുടെ അമിതവേഗം അപകടങ്ങൾക്ക് കാരണമാകുന്നു. പാറമടകളിൽനിന്ന് അളവിൽക്കൂടുതൽ കരിങ്കല്ലുമായി രാവിലെമുതൽ ടിപ്പർലോറികൾ ചീറിപ്പായുകയാണ്. ശനി രാവിലെ ചെട്ടിനട അമ്പലപ്പടി ജങ്ഷനിൽ സ്കൂട്ടര്‍യാത്രികനായ ചെട്ടിനട കോച്ചേരി വീട്ടിൽ ഏലിയാസിന്റെ (70) ജീവൻ കവർന്നത് കരിങ്കല്ല് കയറ്റി അമിതവേഗത്തിലെത്തിയ ടിപ്പർലോറിയായിരുന്നു. ലോറികളുടെ അമിതവേഗത്തിനെതിരെ കൂവപ്പടി ഏഴാം വാർഡംഗമായ എം ഡി ബാബുവിന്റെ നേതൃത്വത്തിൽ ഒരാഴ്ചമുമ്പ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. റോഡുകളിൽ അമിതവേഗം കുറയ്ക്കുക, അപകടം ഒഴിവാക്കുക എന്ന ബോർഡ് സ്ഥാപിക്കുകയും ഡ്രൈവർമാർക്ക് താക്കീതും നൽകിയിരുന്നു. കോടനാട് പൊലീസിലും ലോറികളുടെ അമിതവേഗം സംബന്ധിച്ച് പരാതി നൽകി.


സ്കൂൾസമയത്തുപോലും പാറമടയിൽനിന്നുള്ള ലോറികൾ നിയന്ത്രണമില്ലാതെയാണ് കടന്നുപോകുന്നത്. കുറിച്ചിലക്കോട് ജങ്ഷനിൽ വേഗം കടന്നുപോകാനുള്ള തിരക്കിൽ ഹോണടിച്ചും മറ്റും വാഹനങ്ങളെ ബ്ലോക്ക് ചെയ്തും ഗതാഗതക്കുരുക്കുണ്ടാക്കുന്നത് ടിപ്പർലോറികളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home