Deshabhimani

തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സവം

ഉദയംപേരൂർ എസ്‌എൻഡിപി എച്ച്‌എസ്‌എസ്‌ ചാമ്പ്യൻമാർ

Thrippunithura

തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സവത്തിൽ വിജയികളായ ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്‌എസ്‌ ടീമിന്‌ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ജി രഞ്ജിത്, ലിജോ ജോർജ് എന്നിവർ ചേർന്ന്‌ ട്രോഫി നൽകുന്നു

വെബ് ഡെസ്ക്

Published on Nov 09, 2026, 02:05 AM | 1 min read

ആമ്പല്ലൂർ


തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായി ഉദയംപേരൂർ എസ്‌എൻഡിപി എച്ച്‌എസ്‌എസ്‌. സെന്റ്‌ മേരീസ്‌ എച്ച്‌എസ്‌എസ്‌ തലക്കോടിനാണ്‌ രണ്ടാംസ്ഥാനം. എൽപി വിഭാഗത്തിൽ - ജെബിസ് കണയന്നൂർ, സെന്റ് ജോസഫ് സിജിയുപിഎസ് തൃപ്പൂണിത്തുറ, യുപി വിഭാഗത്തിൽ -ജോർജിയൻ അക്കാദമി തിരുവാങ്കുളം, സെന്റ് മേരീസ്‌ എച്ച്എസ്എസ് തലക്കോട്, ഹൈസ്കൂൾ വിഭാഗത്തിൽ -സെന്റ് ജോസഫ് ഹൈസ്കൂൾ തൃപ്പൂണിത്തുറ, എസ്എൻഡിപി എച്ച്എസ്എസ്‌ ഉദയംപേരൂർ, എച്ച്‌എസ്‌എസ്‌ വിഭാഗത്തിൽ എസ്എൻഡിപി എച്ച്എസ്എസ്‌ ഉദയംപേരൂർ, സെന്റ് മേരീസ്‌ എച്ച്എസ്എസ് തലക്കോട് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സംസ്‌കൃതോത്സവത്തിൽ യുപി വിഭാഗത്തിൽ ആർഎൽവി യുപി സ്കൂൾ തൃപ്പൂണിത്തുറ, എസ്എൻഡിപി എച്ച്എസ് ഉദയംപേരൂർ, എച്ച്എസ് വിഭാഗത്തിൽ എസ്എൻഡിപി എച്ച്എസ് ഉദയംപേരൂർ, സെന്റ് ജോസഫ് ഹൈസ്കൂൾ തൃപ്പൂണിത്തുറ എന്നിവരും എൽപി അറബിക് കലോത്സവത്തിൽ രാമൻ മാസ്റ്റർ മെമ്മോറിയൽ എൽപി സ്കൂൾ നെട്ടൂർ, എംപിഎം എച്ച്എസ് തമ്മനം, യുപി വിഭാഗത്തിൽ സെന്റ് ഇഗ്‌നേഷ്യസ് കാഞ്ഞിരമറ്റം, കെപിഎം സ്കൂൾ പൂത്തോട്ട, ഹൈസ്കൂൾ വിഭാഗത്തിൽ എംപിഎം എച്ച്എസ്എസ് തിരുവാങ്കുളം, സെന്റ് ഇഗ്‌നേഷ്യസ് കാഞ്ഞിരമറ്റം എന്നിവ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സമാപനസമ്മേളനം സിനിമതാരം സാജു നവോദയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രഞ്ജിത്ത്, മുളന്തുരുത്തി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജോ ജോർജ്‌, എഇഒ എം ദുർഗ മേനോൻ, ജോർജ് വർഗീസ്, ജയ സോമൻ, ഷീല സത്യൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home