കോലഞ്ചേരി ഉപജില്ലാ സ്‌കൂൾ കലോത്സവം
മോറക്കാല സെന്റ് മേരീസ് ഓവറോൾ ചാമ്പ്യൻമാർ

കോലഞ്ചേരി ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായ മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ ടീം ട്രോഫിയുമായി
കോലഞ്ചേരി
ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ (630) ഓവറോൾ ചാമ്പ്യൻമാരായി. ഞാറള്ളൂർ ബെത്‌ലഹേം ദയറ സ്‌കൂൾ(404) രണ്ടാംസ്ഥാനം കരസ്ഥമാക്കി. പട്ടിമറ്റം മാർ കൂറിലോസ് ഹയർ സെക്കൻഡറി സ്‌കൂളിനാണ് മൂന്നാംസ്ഥാനം. എൽപി വിഭാഗത്തിൽ 65 പോയിന്റ് നേടി പഴന്തോട്ടം ഗവ. എച്ച്എസ്എസ്, കുമ്മനോട് ഗവ. യുപി, ഞാറള്ളൂർ ബെത്‌ലഹേം എന്നിവർ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
യുപി വിഭാഗത്തിൽ ബെത്‌ലഹേം (80), കുമ്മനോട്, മോറക്കാല സെന്റ് മേരീസ് (78) എന്നിവർ രണ്ടാംസ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ബെത്‌ലഹേം 259 പോയിന്റ് നേടി ഒന്നാംസ്ഥാനം നേടി. മോറക്കാല സെന്റ് മേരീസ് സ്‌കൂളാണ് രണ്ടാമത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ മോറക്കാല (254) ഒന്നാംസ്ഥാനം നേടി. പട്ടിമറ്റം മാർ കൂറിലോസിനാണ് രണ്ടാംസ്ഥാനം.
ഞാറള്ളൂർ ബെത്‌ലഹേം സ്‌കൂളിൽ സമാപന സമ്മേളനത്തിൽ ബെന്നി ബെഹനാൻ എംപി ട്രോഫികൾ വിതരണം ചെയ്തു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ് അധ്യക്ഷയായി. എഇഒ പി ആർ മേഖല, കെ ആർ ഷീബ, സിസ്റ്റർ ശേഖ, സിസ്റ്റർ ക്രിസ്റ്റീന, എം കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.








0 comments