Deshabhimani

ബാലസംഘം ജില്ലാ സമ്മേളനം

ചിത്രരചനാമത്സരം സംഘടിപ്പിച്ചു

ബാലസംഘം ജില്ലാ സമ്മേളനം

ബാലസംഘം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ചിത്രരചനാമത്സരം സി എം അബ്ദുൽ കരീം ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 09, 2026, 01:54 AM | 1 min read

പെരുമ്പാവൂർ


ബാലസംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പെരുമ്പാവൂർ ഏരിയ കമ്മിറ്റി ചിത്രരചന, പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. റിയ ഷെരീഫ അധ്യക്ഷയായി. ചിത്രകല അധ്യാപകൻ പൗലോസ് മേനാച്ചേരി സമ്മാനദാനം നിർവഹിച്ചു. കെ ഇ നൗഷാദ്, ഒ ഡി അനിൽ, ആരതി ദേവദാസ്, അശ്വതി ശിവദാസ്, മഞ്ജു അനിൽ, കെ എ എ സലാം, കെ സി സത്യൻഎന്നിവർ സംസാരിച്ചു. പോസ്റ്റർ രചനാമത്സരത്തിൽ ശബരിനാഥ് കുമാർ, ദേവനന്ദ രമേശ് (കൂവപ്പടി കമ്മിറ്റി) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ചിത്രരചന (എൽപി)– ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങൾ നേടിയവർ യഥാക്രമം: കെ ആർ അനൈക (ടൗൺ ഈസ്റ്റ്), വൈഗ വിനു (കീഴില്ലം), നിവേദ് കെ അനൂപ് (കുറുപ്പുംപടി). ചിത്രരചന (യുപി): കൃഷ്ണവേണി സജീവ് (കൂവപ്പടി), അദിയ മെറിൻ സന്തോഷ് (വെങ്ങോല), ഫാത്തിമ സിബ (അറക്കപ്പടി). നവംബർ 14, 15 തീയതികളിൽ പള്ളുരുത്തിയിലാണ് ജില്ലാ സമ്മേളനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home