Deshabhimani

കെ എം മാണി മെമ്മോറിയൽ
കാരുണ്യപദ്ധതി തുടങ്ങി

K. M. Mani Memorial Karunya Scheme

ലോക മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ എം ജെ ജേക്കബിനെ കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ്‌ ടോമി കെ തോമസ് ആദരിക്കുന്നു

വെബ് ഡെസ്ക്

Published on Nov 09, 2026, 01:56 AM | 1 min read

കൂത്താട്ടുകുളം


കേരള കോൺഗ്രസ്‌ എം പിറവം നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന കെ എം മാണി മെമ്മോറിയൽ കാരുണ്യപദ്ധതിയുടെ ഭാഗമായി തിരുമാറാടി, പാമ്പാക്കുട എന്നിവിടങ്ങളിലെ രോഗികൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റും ആയുർവേദ കിറ്റും വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ടോമി കെ തോമസ് ഉദ്ഘാടനം ചെയ്തു.


ബ്ലോക്ക്‌ പ്രസിഡന്റ്‌ ഡോജിൻ ജോൺ അധ്യക്ഷനായി. ലോക മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ എം ജെ ജേക്കബിനെ ആദരിച്ചു. നിർധനരോഗികൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റും ആയുർവേദ കിറ്റും സാബു കെ ജേക്കബ്‌ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി സുരേഷ് ചന്തേലി മികച്ച റംബുട്ടാൻ കർഷകനായ സാജു പടിഞ്ഞാൻപുറത്തിനെ ആദരിച്ചു. ജിജി വെട്ടിക്കുഴി, റിജയ്‌-മോൻ പീറ്റർ, ജോസ്‌ പാറേകാട്ടിൽ, സോജൻ തോട്ടത്തിൽ, ടി ജെ ജോർജ്, സുരേഷ് പവിഴം തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home