ഓടനിർമാണത്തിന് പട്ടികജാതി കുടുംബങ്ങളുടെ ഭൂമി കൈയേറി നഗരസഭ

മൂവാറ്റുപുഴ നഗരസഭ രണ്ടാർ ഭാഗത്ത് പട്ടികജാതി കുടുംബങ്ങളുടെ സ്ഥലം കൈയേറി ഓട നിർമിക്കുന്നു
മൂവാറ്റുപുഴ
നഗരസഭയുടെ ഓട നിർമാണത്തിന് പട്ടികജാതി കുടുംബങ്ങളുടെ സ്ഥലം കൈയേറിയതായി പട്ടികജാതി ക്ഷേമസമിതി മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ആരോപിച്ചു. പതിനാലാം വാർഡിൽ രണ്ടാർ ഭാഗത്താണ് ഓടയിൽ സ്ലാബ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി യുഡിഎഫ് കൗൺസിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. പാടത്തിൽ കൃഷ്ണൻ, പാടത്തിൽ അയ്യപ്പൻ എന്നിവരുടെ സ്ഥലമാണ് കൈയേറിയത്.
കുടുംബങ്ങൾ നഗരസഭ എൻജിനീയർക്കും പൊലീസിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. നഗരസഭ തെരഞ്ഞെടുപ്പ് കാലത്ത് പട്ടികജാതി കുടുംബങ്ങളുടെ വീടുകയറി ആക്രമണം നടത്തിയതിന് യുഡിഎഫ് പ്രവർത്തകർക്കെതിരെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.
പട്ടികജാതി വിഭാഗക്കാരോടുള്ള നിരന്തര അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പികെഎസ് ഏരിയ കമ്മിറ്റി അറിയിച്ചു. യോഗത്തിൽ ബി എൻ ശശി അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ മോഹനൻ,. സംസ്ഥാന ജോയിന്റ് സെക്രട്ടറി വി ആർ ശാലിനി, ജില്ലാ കമ്മിറ്റി അംഗം ഭവാനി ഉത്തരൻ, എം എസ് അനു, പി എ മോഹനൻ എന്നിവർ സംസാരിച്ചു.








0 comments