Deshabhimani

അങ്ങാടിക്കടവ് റോഡിലെ അനധികൃത പാർക്കിങ്‌ ഒഴിവാക്കണം

Angadikadavu Road

അനധികൃത പാർക്കിങ്മൂലമുള്ള അങ്ങാടിക്കടവ് റോഡിലെ ഗതാഗതക്കുരുക്ക്

വെബ് ഡെസ്ക്

Published on Nov 09, 2026, 02:10 AM | 1 min read

അങ്കമാലി


അങ്ങാടിക്കടവ് റോഡിൽ സ്വകാര്യ ബസുകൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് എൻസിപി (എസ്‌പി). മാർക്കറ്റിൽ വരുന്ന വലിയ വാഹനങ്ങളും സിഗ്നലിലെ തിരക്കുംകാരണം ഇരുചക്രവാഹനയാത്രക്കാർ നിരന്തരം അപകടത്തിൽപ്പെടുകയാണ്. ഗതാഗതക്കുരുക്കും രൂക്ഷമാണ്‌.


അനധികൃത പാർക്കിങ് അവസാനിപ്പിക്കാൻവേണ്ട നടപടികൾ മുനിസിപ്പൽ അധികൃതർ സ്വീകരിക്കണമെന്ന് സംസ്ഥാന സെക്രട്ടറി സനൽ മൂലൻകുടി ആവശ്യപ്പെട്ടു. എൻസിപി അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് ദേവസിക്കുട്ടി പൈനാടത്ത് അധ്യക്ഷനായി. ജോബി മംഗലി, വിൽസൺ കണ്ടമംഗലത്താൻ, ഷൈജൻ ചക്കിച്ചേരി, കെ വി മധു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home