തൃക്കാക്കരയിൽ ഓണപ്പതാക ഉയർന്നു

കാക്കനാട്
തൃപ്പൂണിത്തുറ അത്തം നഗറിൽനിന്ന് കൊണ്ടുവന്ന ഓണപ്പതാക തൃക്കാക്കരയിലെ കാക്കനാട് കലക്‌ടറേറ്റ് ജങ്‌ഷനിൽ നഗരസഭാ അധ്യക്ഷ രാധാമണിപിള്ള ഉയർത്തി. തൃപ്പൂണിത്തുറ നഗരസഭാ അധ്യക്ഷ രമ സന്തോഷിന്റെ നേതൃത്വത്തിൽ എത്തിച്ച ഓണപ്പതാക വ്യാഴം രാവിലെ ഒന്പതിന് നഗരാതിർത്തിയായ ചിറ്റേത്തുകരയിൽ തൃക്കാക്കര നഗരസഭാ അധ്യക്ഷയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. ഘോഷയാത്രയായി തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊണ്ടുപോയ പതാക ക്ഷേത്രകവാടത്തിൽ കളമശേരി നഗരസഭാ അധ്യക്ഷ സീമ കണ്ണൻ ഏറ്റുവാങ്ങി. ക്ഷേത്രത്തിലെ ചടങ്ങുകൾക്കുശേഷമാണ് കലക്ടറേറ്റ് ജങ്‌ഷനിൽ പതാക ഉയർത്തിയത്.
ഉമ തോമസ് എംഎൽഎ, തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ ടി ജി ദിനൂപ്, നൗഷാദ് പല്ലച്ചി, സ്‌മിത സണ്ണി, റസിയ നിഷാദ് തുടങ്ങിയവർ പതാകഘോഷയാത്രയ്‌ക്ക് നേതൃത്വം നൽകി.
തിങ്കളാഴ്‌ച മുനിസിപ്പൽ കമ്യൂണിറ്റി ഹാളിൽ കുടുംബശ്രീ, അങ്കണവാടി, ആശാപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ കലാപരിപാടികൾ അരങ്ങേറും. തൃക്കാക്കര ഓണംഘോഷയാത്ര വൈകിട്ട് നടക്കും. എൻജിഒ ക്വാർട്ടേഴ്‌സ് ജങ്‌ഷനിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കലക്ടറേറ്റ് ജങ്‌ഷനിൽ സമാപിക്കും. തുടർന്ന് സാംസ്‌കാരിക സമ്മേളനം.










0 comments