പെരിയാർവാലി കനാൽവക സ്ഥലം കൈയേറി ; തൃക്കാക്കര നഗരസഭയുടെ ഓപ്പൺ ജിം നിർമാണം തടഞ്ഞു

കാക്കനാട്
പെരിയാർവാലി കനാൽവക സ്ഥലം കൈയേറിയുള്ള തൃക്കാക്കര നഗരസഭയുടെ ഓപ്പൺ ജിം നിർമാണം ജലസേചനവകുപ്പ് തടഞ്ഞു. നഗരസഭ 28–ാം വാർഡ് പിബികെ മൈന ക്രാഷ് റോഡിനുസമീപം പെരിയാർവാലി കനാലിന്റെ അഞ്ചുസെന്റോളം ഭൂമി കൈയേറിയാണ് ഓപ്പൺ ജിം നിർമാണം നടക്കുന്നത്.
പെരിയാർവാലി വിഭാഗത്തിന്റെ അനുമതിയില്ലാതെ നടത്തുന്ന അനധികൃതനിർമാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എക്സിക്യൂട്ടീവ് എൻജിനിയർ തൃക്കാക്കര നഗരസഭാ സെക്രട്ടറിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. സ്റ്റോപ്പ് മെമ്മോ അവഗണിച്ചും നിർമാണം തുടർന്നതോടെ പ്രദേശത്ത് ജലസേചനവകുപ്പുവക സ്ഥലമാണെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ ബോർഡ് സ്ഥാപിച്ചു.









0 comments