തൃക്കാക്കര നഗരസഭ ; അങ്കണവാടി നിർമാണത്തിന്റെ പേരിൽ 25 ലക്ഷം തട്ടാൻ ശ്രമമെന്ന് ആക്ഷേപം

തൃക്കാക്കര
തൃക്കാക്കര നഗരസഭയിൽ നിർമാണത്തിലിരിക്കുന്ന അങ്കണവാടികെട്ടിടം നവീകരിക്കാനെന്നപേരിൽ 25 ലക്ഷം രൂപ തട്ടാൻ ശ്രമമെന്ന് ആക്ഷേപം. ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ എൽഡിഎഫാണ് ആരോപണം ഉന്നയിച്ചത്. 16–ാം വാർഡിൽ നിർമാണം പൂർത്തിയാകാറായ അങ്കണവാടിക്ക് യുഡിഎഫ് ഭരണസമിതി 25 ലക്ഷം അനുവദിച്ചതാണ് വിവാദമായത്.
19 ലക്ഷം രൂപ ടെൻഡർ വിളിച്ചാണ് അങ്കണവാടിയുടെ നിർമാണം തുടങ്ങിയത്. റവന്യു പുറമ്പോക്കിൽ സർക്കാർ അനുവദിച്ച അഞ്ചുസെന്റിൽ രണ്ടുനിലകളായി നിർമാണം പുരോഗമിക്കുകയാണ്. ഇൗ സാഹചര്യത്തിൽ വീണ്ടും തുക അനുവദിച്ചത് അഴിമതിക്കാണെന്ന് എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു. എൽഡിഎഫ് അംഗളായ എം കെ ചന്ദ്രബാബു, എം ജെ ഡിക്സൺ, ജിജോ ചിങ്ങന്തറ, പി സി മനൂപ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.









0 comments