തൃക്കാക്കര നഗരസഭ ഓഫീസിനുമുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു

കാക്കനാട്
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) തൃക്കാക്കര നഗരസഭ ഓഫീസിനുമുന്നിൽ പ്രതിഷേധ മാർച്ചും അടുപ്പുകൂട്ടി സമരവും നടത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി ജെ മനോഹരൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് അനീഷ് കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ടി റഹിം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സുശീല, ബൈജു പി ഡേവിസ്, ബിജു അളകാപുരി, കെ യു നാസർ, യൂസഫ്, ബിജോയ് നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു.









0 comments