ചട്ടവിരുദ്ധം: അധ്യക്ഷയുടെ ഔദ്യോഗിക വാഹനത്തിലെ കൊടിയും ബോർഡും നീക്കി

കാക്കനാട്
തൃക്കാക്കര നഗരസഭാ അധ്യക്ഷ രാധാമണി പിള്ളയുടെ ഔദ്യോഗിക വാഹനത്തിലെ കൊടിയും ബോർഡും ചട്ടവിരുദ്ധമാണെന്ന പരാതിയെ തുടർന്ന് അഴിച്ചുമാറ്റി.
നഗരസഭ വാഹനങ്ങളിൽ ബോർഡും കൊടിയും ഉപയോഗിക്കുന്നതുസംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമായി തൃക്കാക്കര നഗരസഭാധ്യക്ഷ കൊടിയും ബോർഡും സ്ഥാപിച്ചെന്ന് ചൂണ്ടിക്കാട്ടി തായിക്കാട്ടുകര സ്വദേശി കെ ടി രാഹുൽ നൽകിയ പരാതിയെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നടപടി. ചുവപ്പുബോർഡിൽ സ്വർണനിറത്തിൽ ചെയർപേഴ്സൺ എന്നെഴുതിയ ബോർഡും നീക്കി. പകരം ചുവന്ന പ്രതലത്തിൽ വെള്ളനിറത്തിൽ ചെയർപേഴ്സൺ എന്നെഴുതിയ ബോർഡ് സ്ഥാപിച്ചു. നഗരസഭാധ്യക്ഷരുടെ കാറിൽ കൊടി പാടില്ലെന്നാണ് ചട്ടമെന്ന് എംവിഡി ഉദ്യോഗസ്ഥർ അറിയിച്ചു.









0 comments