തിരുവൈരാണിക്കുളം നടതുറപ്പ് ഒരുക്കം തുടങ്ങി

കാലടി
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവതി ദേവിയുടെ നടതുറപ്പ് ഉത്സവത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു. ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നവർക്ക് ക്യൂ നിൽക്കുന്നതിനുള്ള പന്തലിന്റെ കാൽനാട്ടൽ ക്ഷേത്രം മേൽശാന്തി എൻ കെ നാരായണൻ നമ്പൂതിരി നിർവഹിച്ചു. 2026 ജനുവരി രണ്ടുമുതൽ 13 വരെയാണ് നടതുറപ്പ് ഉത്സവം. ശിവനും പാർവതിയും ഒരേ ശ്രീകോവിലിൽ വാഴുന്ന ക്ഷേത്രമാണിത്. ധനുവിലെ തിരുവാതിരമുതൽ 12 ദിവസം മാത്രമാണ് പാർവതിയുടെ നട തുറക്കുന്നത്.









0 comments