Deshabhimani

പെരുവാരത്ത് 3 ക്ഷേത്രങ്ങളുടെ 
ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

Theft by breaking open the offering box

പെരുവാരം മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ ഭണ്ഡാരം 
കുത്തിത്തുറന്നനിലയിൽ

വെബ് ഡെസ്ക്

Published on Oct 23, 2026, 01:06 AM | 1 min read

പറവൂർ


പെരുവാരത്ത് മൂന്ന് ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന്‌ മോഷണം. പെരുവാരം മഹാദേവ ക്ഷേത്രം, സമീപത്തെ ശ്രീകൃഷ്‌ണ ക്ഷേത്രം, ശ്രീരാമ ക്ഷേത്രം എന്നിവയുടെ റോഡരികിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരങ്ങളാണ്‌ കുത്തിത്തുറന്നിരിക്കുന്നത്‌.


ബുധൻ രാത്രി 12.30നാണ്‌ സംഭവം. മൂന്ന് അതിഥി തൊഴിലാളികളാണ് മോഷ്ടാക്കളെന്ന്‌ സിസിടിവി ദൃശ്യങ്ങളിൽനിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. പെരുവാരം മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ ഭണ്ഡാരത്തിൽ നിന്ന് 6,000 രൂപയോളം നഷ്ടമായെന്നാണ്‌ നിഗമനം.


മറ്റുരണ്ടിടങ്ങളിൽ ഏതാനും ദിവസം മുമ്പ്‌ ഭണ്ഡാരം തുറന്ന് പണം മാറ്റിയിരുന്നതിനാൽ കാര്യമായ തുക നഷ്‌ടമായിട്ടില്ല. പൊലീസ് എത്തി പരിശോധന നടത്തി, അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home