വാഴക്കുളത്ത് മൊബൈൽ ഷോറൂമിലെ മോഷണം: രണ്ടാംപ്രതി അറസ്റ്റിൽ

മൂവാറ്റുപുഴ
വാഴക്കുളത്തെ മൊബൈൽഷോറൂം കുത്തിത്തുറന്ന് പണവും ഫോണുകളും മോഷ്ടിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. പള്ളുരുത്തി രാമേശ്വരം തുണ്ടിപ്പറമ്പിൽ ഷാജഹാനെ (സുഭാഷ്, -42) ആണ് അറസ്റ്റുചെയ്തത്.
എടത്തല എഡി തൈപറമ്പിൽ സാനു സേവ്യറിനെ (34) മുമ്പ് അറസ്റ്റുചെയ്തിരുന്നു. രാത്രി ബൈക്കിലെത്തിയ ഇരുവരും കടയുടെ മുൻവശത്തുള്ള ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയാണ് മോഷണം നടത്തിയത്. കൗണ്ടർ ഡ്രോയിൽ സൂക്ഷിച്ച രണ്ടുലക്ഷം രൂപ, തകരാർ മാറ്റാൻ ഏല്പിച്ച 13 ഫോണുകൾ, സിസിടിവി ഡിവിആർ, ചാർജറുകൾ എന്നിവയാണ് മോഷ്ടിച്ചത്.
ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മൂവാറ്റുപുഴ ഡിവൈഎസ്പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിൽ വാഴക്കുളം ഇൻസ്പെക്ടർ എ അനീഷ്, എസ്ഐമാരായ എസ് എൻ സുമിത, പി എസ് ജോജി, സജീവ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അന്വേഷകസംഘമാണ് പ്രതിയെ പിടികൂടിയത്.










0 comments