റോഡ് തുറന്നു

സെന്റ് ജോസഫ് ചർച്ച് റോഡ് - ഡിവൈൻ പ്രൊവിഡൻസ് കോൺവന്റ് റോഡിന്റെ ഉദ്ഘാടനം കെ ജെ മാക്സി എംഎൽഎ നിർവഹിക്കുന്നു
പള്ളുരുത്തി
കുമ്പളങ്ങി പഞ്ചായത്തിലെ രണ്ടാം വാർഡിൽ കെ ജെ മാക്സി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 49.20 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച സെന്റ് ജോസഫ് ചർച്ച് റോഡ് -ഡിവൈൻ പ്രൊവിഡൻസ് കോൺവന്റ് റോഡ് കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശേരി, ബ്ലോക്ക് പഞ്ചായത്തംഗം പി എ പീറ്റർ, ഫാ. ആന്റണി നെടുംപറമ്പിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ജയ്സൺ ടി ജോസ്, മാർട്ടിൻ ആന്റണി, സൂസൻ ജോസഫ് എന്നിവർ സംസാരിച്ചു.










0 comments