ബസ് കത്തിനശിച്ചു

കത്തിനശിച്ച പഞ്ചമി ബസ്
പെരുമ്പാവൂർ
പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. വെങ്ങോല ചിരപ്പുറം തോമസിന്റെ ഉടമസ്ഥതയിലുള്ള പഞ്ചമി ബസിനാണ് തീപിടിച്ചത്.
ബസ് പൂർണമായും കത്തിനശിച്ചു. അല്ലപ്ര തോട്ടപ്പാടം പെട്രോൾ പമ്പിന് പിറകുവശം സ്വകാര്യ ബസുകൾ പാർക്ക് ചെയ്തിരുന്നിടത്ത് ബുധൻ പുലർച്ചെ മൂന്നിനാണ് സംഭവം. ഫയർഫോഴ്സ് എത്തി തീയണച്ചു.
സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റു ബസുകളിലേയ്ക്ക് തീ പടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് പരിശോധന നടത്തി.








0 comments