Deshabhimani

തണൽപ്പന്തൽ നഗരസഭ പൊളിച്ചുമാറ്റി

പച്ചക്കറി വ്യാപാരികൾ പ്രതിഷേധിച്ചു

Thanneerpanthal

പെരുന്പാവൂർ പച്ചക്കറി മാർക്കറ്റിലെ കടമുറികൾക്ക് മുന്നിലെ തണൽപ്പന്തൽ 
പൊളിച്ചുനീക്കിയനിലയിൽ

വെബ് ഡെസ്ക്

Published on Sep 10, 2026, 01:32 AM | 1 min read

പെരുമ്പാവൂർ

നഗരസഭ പച്ചക്കറി മാർക്കറ്റിലെ വ്യാപാരികൾ മഴയും വെയിലും കൊള്ളാതെ കടമുറികൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന പന്തൽ നഗരസഭ അധികൃതർ ബലമായി പൊളിച്ചുമാറ്റിയതിൽ വ്യാപാരികൾ പ്രതിഷേധിച്ചു. നഗരസഭയ്ക്ക് മുൻകൂറായി ലക്ഷങ്ങളും വലിയ വാടകയും നൽകി കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് സ്വയം നീക്കം ചെയ്യാനുള്ള സമയംപോലും നൽകാതെയാണ്‌ പന്തലുകൾ മാറ്റിയത്‌.



നഗരത്തിൽ പലഭാഗത്തും സ്വകാര്യ കെട്ടിടങ്ങൾ അനധികൃതമായും പൊതുസ്ഥലം കൈയേറിയും യഥേഷ്ടം പ്രവർത്തിക്കുമ്പോഴാണ് നഗരസഭ കടുത്ത നിലപാട് സ്വീകരിച്ചതെന്ന്‌ വ്യാപാരികൾ പറഞ്ഞു. ആദ്യകാല പച്ചക്കറി വ്യാപാരികൾ സ്വന്തം സ്ഥലം കണ്ടെത്തി പച്ചക്കറി മൊത്തവ്യാപാരം സമീപ പഞ്ചായത്തിലേക്ക് കൊണ്ടുപോയ സന്ദർഭത്തിൽ ആരും ഏറ്റെടുക്കാൻ ഇല്ലാതെ ഒഴിഞ്ഞുകിടന്ന മുറികൾ ലക്ഷങ്ങൾ മുൻകൂറായി നൽകി ഏറ്റെടുത്ത് കച്ചവടം ചെയ്യുന്നവരോടാണ്‌ നഗരസഭ നീതികേട്‌ കാണിച്ചതെന്നും വ്യാപാരികൾ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home