ad
Deshabhimani

വേമ്പനാട് കായൽ നീന്തിക്കടന്ന അജ്മലിനും അൽവിന പർവീനും അനുമോദനം

swimming
വെബ് ഡെസ്ക്

Published on Feb 19, 2026, 03:00 AM | 1 min read


ആലുവ

വേമ്പനാട് കായൽ നീന്തിക്കടന്ന സഹോദരങ്ങൾക്ക് എടത്തല പഞ്ചായത്ത് നൊച്ചിമ 20–-ാം വാർഡിന്റെ അനുമോദനം. വേമ്പനാട് കായലിൽ ആലപ്പുഴ തവണക്കടവിൽനിന്ന്‌ വൈക്കം ജെട്ടിയിലേക്ക് മൂന്നരക്കിലോ മീറ്റർ രണ്ടരമണിക്കൂർകൊണ്ട് നീന്തിക്കയറിയ നൊച്ചിമ അടിവാരം ചന്ദ്രത്തിൽ അൽഷാൻ അജ്മൽ (14), സഹോദരി അൽവിന പർവീൻ (11) എന്നിവരെയാണ് അനുമോദിച്ചത്. എടത്തല പഞ്ചായത്തംഗം സനിയ ഷിബു, സിപിഐ എം എടത്തല ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഷിബു പള്ളിക്കൂടി, എം എ സുധീർ, സി എച്ച് അജ്മൽ, നിഷ അജ്മൽ എന്നിവർ സംസാരിച്ചു. "ഇനിയൊരു മുങ്ങിമരണം ഉണ്ടാകാതിരിക്കട്ടെ' എന്ന ക്യാമ്പയിനുമായി നീന്തൽ പരിശീലകൻ സജി വാളശേരിയുടെ നേതൃത്വത്തിൽ ആലുവ പെരിയാറിൽ മൂന്നരമാസത്തെ തുടർച്ചയായ പരിശീലനത്തിനുശേഷമാണ് വേമ്പനാട് കായൽ ഇരുവരും നീന്തിക്കയറിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home