കൊച്ചിയിലെ ക്ലാസ് മുറിയിൽ ‘സ്വീഡിഷ് ടച്ച്'

കൊച്ചി
കേരളത്തിലെ അക്ഷരമുറ്റത്തെ വിശേഷങ്ങൾതേടി വടക്കേ യൂറോപ്പിൽനിന്നൊരു സംഘം കൊച്ചിയിലെത്തി. ലോകത്തിലെതന്നെ മികച്ച വിദ്യാഭ്യാസ മാതൃകകൾ പിന്തുടരുന്ന സ്വീഡനിൽനിന്നുള്ള നാല് അധ്യാപകരാണ് എളമക്കരയിലെ അശോക വേൾഡ് സ്‌കൂൾ സന്ദർശിച്ചത്.
കേരളത്തിലെ വിദ്യാഭ്യാസ രീതികളെക്കുറിച്ച് മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. സ്വീഡിഷ് ടീച്ചേഴ്സ് യൂണിയന്‍ അംഗങ്ങളായ മത്തിയാസ് വിചാന്‍ വിക്‌സ്‌ട്രോം, നില്‍സ് സ്റ്റാഫന്‍ എറിക്സണ്‍, ആയ അമീന്‍, ആഞ്ചല ഡിസയര്‍സിങ് ടെഡ്‌ബോണ്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അധ്യാപനരീതികൾ, സ്കൂളിലെ പഠനാന്തരീക്ഷം, വിദ്യാര്‍ഥികളുടെ പങ്കാളിത്തം എന്നിവ നേരിട്ട് വിലയിരുത്തിയശേഷം കുട്ടികളുമായി നേരിട്ട് ആശയവിനിമയവും നടത്തി. തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകരുമായി ചർച്ചയും നടത്തി. സ്വീഡനിലെയും ഇന്ത്യയിലെയും അധ്യാപനരീതികളിലെ വ്യത്യാസങ്ങള്‍, അധ്യാപകര്‍ നേരിടുന്ന വെല്ലുവിളികള്‍, ക്ലാസ്‌റൂം മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി.










0 comments