Deshabhimani

വയോധികനെ ട്രെയിനിൽനിന്ന്‌ തള്ളിയിട്ട്‌ സ്വർണമാല കവർന്നു: പ്രതികൾ പിടിയിൽ

Suspects arrested
വെബ് ഡെസ്ക്

Published on Apr 24, 2026, 02:24 AM | 1 min read

ആലുവ


ട്രെയിനിൽ മധ്യവയസ്‌കനെ ആക്രമിച്ച്‌ സ്വർണമാല കവർന്ന കേസിൽ പ്രതികൾ എറണാകുളം റെയിൽവേ പൊലീസിന്റെ പിടിയിലായി.


മാല കവർന്ന കൊല്ലം സ്വദേശി ആലുംവിള പുത്തൻവീട്ടിൽ സുഗേഷ് (25, ചാർളി), വിൽക്കാൻ സഹായിച്ച ആലപ്പുഴ തുമ്പോളി പള്ളികത്തയിൽ എബി (49) എന്നിവരാണ് പിടിയിലായത്. ഏപ്രിൽ ആറിന് ആലുവ റെയിൽവേ സ്റ്റേഷനിൽ എറണാകുളം–ഗുരുവായൂർ പാസഞ്ചർ ട്രെയിനിൽനിന്ന്‌ തൃശൂർ സ്വദേശിയെ തള്ളിയിട്ടാണ് ഒന്നരപ്പവന്റെ മാലയും മൊബൈൽ ഫോണുകളും സുഗേഷ്‌ കവർന്നത്.


ആക്രമണത്തിൽ തൃശൂർ സ്വദേശി സുനിലിന് രണ്ട് പല്ലുകൾ നഷ്‍ടമായി. പ്ലാസ്റ്റിക് സർജറിക്കു വിധേയനായി. റെയിൽവേ പൊലീസ് ഡിവൈഎസ്പി ജോർജ് ജോസഫ്, ഇൻസ്പെക്ടർ കെ ബാലൻ, ആർപിഎഫ് ഇൻസ്‌പെക്ടർമാരായ വേണു, ബിനോയ്‌ ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തമിഴ്നാട്ടിലും കേരളത്തിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്. ആലപ്പുഴയിലെ കടയിൽകൊടുത്ത സ്വർണമാല റെയിൽവേ പൊലീസ് എസ്ഐ നിസാറുദീനും സംഘവും കണ്ടെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home