കോലഞ്ചേരി ഉപജില്ലാ ശാസ്ത്രോത്സവം
മോറക്കാല സെന്റ് മേരീസ് എച്ച്‌എസ്‌എസ് ചാമ്പ്യന്മാർ

കോലഞ്ചേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് ട്രോഫി സമ്മാനിക്കുന്നു
കോലഞ്ചേരി
ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്. കടയിരിപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനം കരസ്ഥമാക്കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് കുമ്മണ്ണൂർ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ട്രോഫികൾ വിതരണം ചെയ്തു.
ടി ആർ വിശ്വപ്പൻ, പി ആർ മേഖല, മായ കൃഷ്ണൻ, ജോയിന്റ് ജനറൽ കൺവീനർ കെ കെ സിന്ധു, അനിയൻ പി ജോൺ, ബെൻസൺ വർഗീസ്, എം കെ ജിജിമോൻ എന്നിവർ സംസാരിച്ചു.









0 comments