ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റം
ജീവനക്കാരുടെ സമരം തുടരുന്നു

ജീവനക്കാരുടെ സമരം 13–ാംദിവസം കേരള എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
എൻജിഒ യൂണിയൻ, കെജിഒഎ, കെജിഎൻഎ സംഘടനകൾ ജില്ലാ മെഡിക്കൽ ഓഫീസറുടെ ഓഫീസിനുമുന്നില്‍ നടത്തുന്ന സമരം 13 ദിവസം പിന്നിട്ടു. ചട്ടവിരുദ്ധ സ്ഥലംമാറ്റങ്ങൾ റദ്ദ് ചെയ്യണമെന്നും ആരോഗ്യവകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. ആഗസ്ത് ഏഴിന് ആരംഭിച്ച അനിശ്ചിതകാലസമരം നിലവിൽ ഓഫീസ് പ്രവൃത്തിദിവസങ്ങളിൽ മാത്രമാണ് നടക്കുന്നത്.
13–ാംദിവസത്തെ സമരം കേരള എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ജില്ലാ മെഡിക്കൽ ഓഫീസർ സ്ഥലംമാറ്റ ഉത്തരവിറക്കിയത്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ
സമരം പിൻവലിക്കില്ലെന്നാണ് സമരം ചെയ്യുന്ന ജീവനക്കാരുടെ നിലപാട്. യോഗത്തിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, കെജിഎൻഎ ജില്ലാ സെക്രട്ടറി ഇ പി വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.










0 comments