ad
Deshabhimani

ചൂണ്ട പാർക്കിൽ 
തെരുവുവിളക്കുകള്‍ കണ്ണടച്ചു

Street Light

ഫോര്‍ട്ട്കൊച്ചി റോ റോ ജെട്ടിക്കുസമീപത്തെ ചൂണ്ട പാര്‍ക്കില്‍ തെരുവുവിളക്കുകള്‍ അണഞ്ഞനിലയില്‍

വെബ് ഡെസ്ക്

Published on May 06, 2026, 12:40 AM | 1 min read

മട്ടാഞ്ചേരി

കൊച്ചി നഗരസഭ ഒന്നാംഡിവിഷനിൽ ഫോര്‍ട്ട് കൊച്ചി റോ റോ ജെട്ടിക്കുസമീപത്തെ ചൂണ്ട പാര്‍ക്കിലെയും റോ റോ ജെട്ടിയിലെയും തെരുവുവിളക്കുകള്‍ കണ്ണടച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടു. വിഷയത്തില്‍ കെഎസ്ഇബിയും സിഎസ്എംഎല്ലും പരസ്പരം പഴിചാരി രക്ഷപ്പെടുന്ന സാഹചര്യമാണ്. കെഎസ്ഇബി അധികൃതരോട് പരാതിപ്പെടുമ്പോള്‍ സിഎസ്എംഎല്ലാണ്‌ ചെയ്യേണ്ടതെന്നാണ് പറയുന്നത്. പൂർത്തിയാക്കി നഗരസഭയ്ക്ക് കൈമാറിയെന്നാണ്‌ സിഎസ്‌എംഎല്ലിന്റെ വാദം. ഈ ഭാഗങ്ങളിൽ വെളിച്ചമില്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധര്‍ കൈയടക്കുകയാണെന്ന് പരാതിയുണ്ട്. ലഹരിക്കച്ചവടം ഉള്‍പ്പെടെ നടക്കുന്നതായി ആക്ഷേപമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home