ad
Deshabhimani

തെരുവുനായയുടെ 
ആക്രമണത്തിൽ ആടുകൾ ചത്തു

Stray dog ​​attack

തെരുവുനായ്ക്കൾ ആടുകളെ കടിച്ചുകൊന്ന നിലയിൽ

വെബ് ഡെസ്ക്

Published on Mar 19, 2026, 01:17 AM | 1 min read

വരാപ്പുഴ


തേവർകാട്ടിൽ തെരുവുനായ്ക്കൾ ആടുകളെ കൊന്നൊടുക്കി. ചുള്ളിക്കാട്ട് വിപിൻ ജോണിന്റെ രണ്ട് ആടുകളെയാണ് നായ്ക്കൂട്ടം കടിച്ചുകീറിയത്. ഇവയുടെ കുടൽ പുറത്തുവന്ന നിലയിലാണ്.


തേവർകാട് പാലച്ചുവട് ഭാഗത്ത് ഏതാനും ദിവസംമുമ്പ് നിരവധി കോഴികളെയും താറാവുകളെയും നായ്ക്കൾ വകവരുത്തിയിരുന്നു. കൂടുകൾ പൊളിച്ചാണ് ഇരുപതോളം കോഴികളെ കൊന്നത്.


രണ്ടാഴ്ചമുൻപ് തുണ്ടത്തുംകടവിൽ ഏഴുപേരെ തെരുവുനായ കടിച്ചിരുന്നു. ഇതിൽ മൂന്നു വിദ്യാർഥികളുമുണ്ട്. പിന്നീട് നാട്ടുകാർ കടിച്ച നായയെ അന്വേഷിച്ചുചെന്നപ്പോൾ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നായയെ മണ്ണുത്തിയിൽ കൊണ്ടുപോയി പരിശോധന നടത്തിയപ്പോൾ പേവിഷബാധയുള്ളതായി സ്ഥീരികരിച്ചതോടെ നാട്ടുകാർ ആശങ്കയിലാണ്.​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home