ad
Deshabhimani

മികച്ച തൊഴിലിടമൊരുക്കാന്‍ സർവേ ആരംഭിച്ച് 
കേരള സ്റ്റാർട്ടപ് മിഷൻ

startup mission
വെബ് ഡെസ്ക്

Published on Dec 31, 2025, 12:48 AM | 1 min read

കൊച്ചി

സ്റ്റാർട്ടപ്പുകൾ, സൂക്ഷ്മ-–ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയവയുടെ മാറിക്കൊണ്ടിരിക്കുന്ന തൊഴിലിട ആവശ്യങ്ങൾ മനസ്സിലാക്കുന്നതിന് കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്‌യുഎം) കൊച്ചിയിൽ ‘വർക്‌സ്‌പേസ് ഡിമാൻഡ് സർവേ' ആരംഭിച്ചു. സംരംഭകരുടെ ആവശ്യങ്ങൾക്ക് ഇണങ്ങുന്നതും ചെലവ് കുറഞ്ഞതും ഭാവിക്ക്‌ അനുയോജ്യവുമായ ഫ്ലെക്‌സിബിൾ തൊഴിലിടം കൊച്ചിയിൽ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.


നിലവിലെ തൊഴിലിടങ്ങളുടെ രീതി, ഭാവിയിലെ ആവശ്യങ്ങൾ, കോ-–വർക്കിങ്‌ സ്പേസുകൾ, സ്വകാര്യ ഓഫീസുകൾ, ഇൻകുബേഷൻ സ്പേസുകൾ തുടങ്ങിയവയിൽ ഏതാണ് അഭികാമ്യമെന്ന് സര്‍വേയിലൂടെ അറിയാനാകും. അതിവേഗ ഇന്റർനെറ്റ്, പ്രോട്ടോടൈപ്പി സൗകര്യങ്ങൾ, മീറ്റിങ്‌ റൂമുകൾ തുടങ്ങിയ സൗകര്യങ്ങളുടെ ആവശ്യകത തുടങ്ങിയവയെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് സർവേയിലൂടെ തേടുന്നത്. സ്റ്റാർട്ടപ്പുകൾ, വിദ്യാർഥി സംരംഭകർ, ഫ്രീലാൻസർമാർ, ചെറുകിട സംരംഭകർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്ന് സ്റ്റാർട്ടപ് മിഷൻ പറഞ്ഞു.

https://ksum.in/WorkspaceSurvey എന്ന ലിങ്കിലൂടെ സർവേയിൽ പങ്കാളികളാകാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home