ലോട്ടറിയുടെ പണം ചോദിച്ച വിൽപ്പനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

സുമേഷ്
പറവൂർ
കടം കൊടുത്ത ലോട്ടറി ടിക്കറ്റിന്റെ പണം ചോദിച്ചതിലുള്ള വിരോധത്താൽ ടിക്കറ്റ് വിൽപ്പനക്കാരനെ കത്രികകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു.
ചേന്ദമംഗലം തെക്കുംപുറം പോട്ടശേരി സുമേഷിനാണ് (49) കുത്തേറ്റത്. സംഭവത്തിൽ ബാർബർഷോപ്പ് തൊഴിലാളി ചേന്ദമംഗലം സ്വദേശി രാജേഷിനെതിരെ വടക്കേക്കര പൊലീസ് കേസെടുത്തു. രാജേഷ് ഒളിവിലാണ്. പലതവണയായി ലോട്ടറി ടിക്കറ്റ് എടുത്തതിന്റെ ഉൾപ്പെടെ 3,300 രൂപ രാജേഷ്, സുമേഷിന് കൊടുക്കാനുണ്ടായിരുന്നു.
ചൊവ്വ പകൽ 3.45ന് രാജേഷിന്റെ വീടിനുസമീപത്തുവച്ച് സുമേഷ് പണം ആവശ്യപ്പെട്ടു. ഇതിന്റെ വിരോധത്തിൽ രാജേഷ് വീട്ടിൽനിന്ന് കത്രിക എടുത്തുകൊണ്ടുവന്ന് സുമേഷിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. കുത്തേറ്റു വീണ സുമേഷിന്റെ പുറത്തും രാജേഷ് കുത്തിപ്പരിക്കേൽപ്പിച്ചു. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കുശേഷം സുമേഷിനെ വീട്ടിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല.










0 comments