ad
Deshabhimani

പ്ലസ്‌ടു കടക്കാൻ 
35,203 പേർ

പഠിച്ചൊരുങ്ങി പരീക്ഷാഹാളിലേക്ക്‌ ; എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന്‌ തുടങ്ങും

sslc hss exam

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം. എറണാകുളം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ അവസാനവട്ട തയ്യാറെടുപ്പിൽ വിദ്യാർഥികൾ

വെബ് ഡെസ്ക്

Published on Mar 05, 2026, 02:45 AM | 1 min read


കൊച്ചി

അധ്യയനവർഷം മുഴുവൻ നീണ്ട പഠനത്തിനും പിഴവില്ലാത്ത തയ്യാറെടുപ്പിനുംശേഷം എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി വിദ്യാർഥികൾ പരീക്ഷാച്ചൂടിലേക്ക്‌. വ്യാഴാഴ്‌ച ആരംഭിക്കുന്ന എസ്‌എസ്‌എൽസിക്ക്‌ ജില്ലയിൽ 330 കേന്ദ്രങ്ങളിലായി 31,049 വിദ്യാർഥികൾ പരീക്ഷയെഴുതും. 101 സർക്കാർ, 177 എയ്‌ഡഡ്‌, 55 അൺഎയ്‌ഡഡ്‌ എന്നിങ്ങനെ 333 സ്‌കൂളുകളിൽനിന്നായി 15,938 ആൺകുട്ടികളും 15,111 പെൺകുട്ടികളുമാണ്‌ പരീക്ഷയെഴുതുക.


ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത്‌ തൃപ്പൂണിത്തുറ വിദ്യാഭ്യാസ ഉപജില്ലയിലെ ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസിലാണ്‌– 502 പേർ. മൂവാറ്റുപുഴ എൻഎസ്‌എസ്‌ എച്ച്‌എസിലും ശിവൻകുന്ന്‌ ജിഎച്ച്‌എസ്‌എസിലുമാണ്‌ കുറവ്‌. 101 സർക്കാർ സ്‌കൂളുകളിൽനിന്നായി 4474 വിദ്യാർഥികൾ പരീക്ഷയെഴുതും. പരീക്ഷകൾ മാർച്ച് 30-ന്‌ പൂർത്തിയാകും. മൂല്യനിർണയ ക്യാമ്പ്‌ ഏപ്രിൽ ഏഴിന് ആരംഭിക്കും. മെയ് മൂന്നാംവാരത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്തും.


പ്ലസ്‌ടു കടക്കാൻ 
35,203 പേർ

ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ വ്യാഴാഴ്‌ചയും രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ വെള്ളിയാഴ്‌ചയും ആരംഭിക്കും. 191 കേന്ദ്രങ്ങളിലായാണ്‌ പര‍ീക്ഷ. 17,485 പെൺകുട്ടികളും 17,718 ആൺകുട്ടികളുമടക്കം 35,203 പേരാണ്‌ പ്ലസ്‌ടു പരീക്ഷയെഴുതുന്നത്‌. പ്ലസ്‌വണ്ണിൽ 16,490 പെൺകുട്ടികളും 16,305 ആൺകുട്ടികളുമടക്കം 32,795 വിദ്യാർഥികളും പരീക്ഷയെഴുതും. ഒന്നും രണ്ടും വർഷങ്ങളിലായി 67,998 പേരാണ്‌ പരീക്ഷയെഴുതുന്നത്‌. കൂടാതെ 23,743 വിദ്യാർഥികൾ പ്ലസ്‌വൺ ഇംപ്രൂവ്‌മെന്റ്‌ പരീക്ഷയുമെഴുതും.


ഒന്നാംവർഷം ഓപ്പൺ വിഭാഗത്തിൽ 884 കുട്ടികളും ടെക്‌നിക്കലിൽ 464 കുട്ടികളുമാണ്‌ പരീക്ഷയെഴുതുക. രണ്ടാംവർഷം ഓപ്പൺ വിഭാഗത്തിൽ 1117 കുട്ടികളും ടെക്‌നിക്കലിൽ 559 കുട്ടികളുമുണ്ട്‌. വൊക്കേഷൺ ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷയിൽ 2180 കുട്ടികളും രണ്ടാംവർഷ പരീക്ഷയിൽ 2083 കുട്ടികളും പര‍ീക്ഷയെഴുതും. 1677 പേർ ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ്‌ പരീക്ഷയുമെഴുതുന്നുണ്ട്‌.


പ്ലസ്‌വൺ പരീക്ഷ 27നും പ്ലസ്‌ടു പരീക്ഷ 28നും പൂർത്തിയാകും. മൂല്യനിർണയം ഏപ്രിൽ ആറിന്‌ ആരംഭിക്കും. മെയ് 22നാണ്‌ പ്ലസ്‌ടു ഫലപ്രഖ്യാപനം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home