ad
Deshabhimani

ഗുരുസ്‌മരണയിൽ നാട്‌

Sreenarayana Jayanthi
വെബ് ഡെസ്ക്

Published on Sep 08, 2025, 03:15 AM | 1 min read


കൊച്ചി

ശ്രീനാരായണ ഗുരുവിന്റെ 171–ാമത്‌ ജയന്തി എസ്‌എൻഡിപിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നാടെങ്ങും ആഘോഷിച്ചു. ഗുരുമന്ദിരങ്ങളിൽ പുഷ്‌പാർച്ചനയും തുടർന്ന്‌ ജയന്തി ഘോഷയാത്രകളും നടത്തി.


പെരുമ്പാവൂർ

എസ്എൻഡിപി യോഗം കുന്നത്തുനാട്‌ താലൂക്കിലെങ്ങും ശ്രീനാരായണഗുരുജയന്തി ആഘോഷിച്ചു. പെരുമ്പാവൂർ മേഖലാ എസ്എൻഡിപി ശാഖകൾ സംയുക്ത ജയന്തി ഘോഷയാത്ര നടത്തി. ഇരിങ്ങോൾ ശാഖയിൽ നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ്‌ എം വസന്തൻ അധ്യക്ഷനായി. ഐരാപുരം ശാഖയിൽ നടത്തിയ ഘോഷയാത്ര യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് അംഗം ടി എൻ സദാശിവൻ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ ശാഖയിൽ നടന്ന ജയന്തിസമ്മേളനം ഗുരുധർമ പ്രചാരകൻ വിപിൻമോൻ ഉദ്ഘാടനം ചെയ്തു.


​എസ്എൻഡിപി യോഗം 2467–ാം നന്പർ മുടക്കുഴ ശാഖയുടെ 171-–ാമത്‌ ഗുരുദേവജയന്തി പൊതുസമ്മേളനം യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ കെ കർണൻ ഉദ്ഘാടനം ചെയ്‌തു.


ശാഖാ പ്രസിഡന്റ് എൻ പി ദാസൻ അധ്യക്ഷനായി. പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. വ്യക്തിഗതനേട്ടം കൈവരിച്ചവരെ ആദരിച്ചു.

കോലഞ്ചേരി മേഖലയിലെ വിവിധ ശാഖകളിൽ ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ഘോഷയാത്രയും സമ്മേളനവും നടന്നു. തിരുവാണിയൂർ, കിളികുളം, കടയിരുപ്പ്, തമ്മാനിമറ്റം ശാഖകളിൽ നടന്ന സമ്മേളനം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ടി എൻ സദാശിവൻ ഉദ്ഘാടനം ചെയ്തു.


കൈതക്കാട് ശാഖയിൽ ബെന്നി ബെഹനാൻ എംപി ജയന്തിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. കിളികുളത്ത് വലമ്പൂർ ശാഖാ പ്രസിഡന്റ് സന്തോഷ് പണ്ടിരിക്കോട്ടിൽ മുഖ്യാതിഥിയായി. കടയിരുപ്പിൽ പ്രിയ അനിൽകുമാർ ജയന്തിദിന സന്ദേശം നൽകി. കക്കാട് മാമല യൂണിയൻ പ്രതിനിധി ആനന്ദ് ഓമനക്കുട്ടൻ സന്ദേശം നൽകി.


പെരുമ്പാവൂർ

അശമന്നൂരിൽ ശ്രീനാരായണ ഗുരുജയന്തി, നബിദിന ഘോഷയാത്രകൾ മതസൗഹാർദത്തിന്റെ മാതൃകയായി. നൂലേലി മസ്ജിദുൽ ഫത്താഫ് ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ നടത്തിയ നബിദിന ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് ഓടയ്ക്കാലി തിരുവുത്സവ കൂട്ടായ്മ മധുരപലഹാരവും പാനീയവും വിതരണംചെയ്തു. പനിച്ചയം എസ്എൻഡിപി ശാഖായോഗം നടത്തിയ ശ്രീനാരായണ ഗുരുജയന്തി ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് നൂലേലി ജുമാ മസ്ജിദ് കമ്മിറ്റി മധുരപാനീയവും മിഠായിയും വിതരണംചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home