ഫണ്ട് വിനിയോഗിക്കാതെ ശ്രീമൂലനഗരം

കാടുപിടിച്ച് കിടക്കുന്ന തെറ്റാലി ശ്‌മശാനം
കെ ഡി ജോസഫ്
Published on Sep 27, 2025, 04:16 AM | 1 min read
കാലടി
വികസനപ്രവർത്തനങ്ങൾ നടക്കാതെ തകർന്നടിയുന്ന സ്ഥിതിയിലാണ് യുഡിഎഫ് ഭരിക്കുന്ന ശ്രീമൂലനഗരം പഞ്ചായത്ത്. എൽഡിഎഫ് സർക്കാർ പഞ്ചായത്ത് വഴി നടപ്പാക്കാൻ ഫണ്ട് അനുവദിച്ച പദ്ധതികൾ പഞ്ചായത്ത് അധികൃതർ അട്ടിമറിച്ചു. ഫണ്ട് വിനിയോഗത്തിലും പരാജയപ്പെട്ടു. സംസ്ഥന സർക്കാർ നൽകിയ ഫണ്ട് ഒരുവർഷംപോലും ശരിയായി വിനിയോഗിക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. 2025 സാമ്പത്തികവർഷം സംസ്ഥാന സർക്കാർ അനുവദിച്ച 15 കോടി രൂപയിൽ പകുതിപോലും ചെലവിട്ടില്ല.
പഞ്ചായത്ത് പരിധിയിലെ 147 ഭൂമി–ഭവനരഹിതർ നൽകിയ വീടിനായി നൽകിയ അപേക്ഷകൾ ഒന്നുംതന്നെ പരിഗണിച്ചില്ല. ഏക്കറുകളോളം ഭൂമിയാണ് തരിശിട്ടിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകസംഘം, കർഷകത്തൊഴിലാളികൾ എന്നിവരെ കൂട്ടിയിണക്കി ഭൂവുടമകളുടെ സഹകരണത്തോടെ കൃഷിയിറക്കിയാൽ ഗുണകരമാകുമായിരുന്നു. ആ സാധ്യതയും പഞ്ചായത്ത് പ്രയോജനപ്പെടുത്തിയില്ല.
മാലിന്യസംസ്കരണത്തിലും പരാജയപ്പെട്ടു. ഒമ്പതുലക്ഷം രൂപ ചെലവിൽ നിർമിച്ച ബയോഗ്യാസ് പ്ലാന്റ് പ്രവർത്തിക്കാതെ തുരുമ്പെടുത്തു. പഞ്ചായത്ത് അധികൃതർ അവരെയും തഴഞ്ഞു. പട്ടികജാതി വിഭാഗത്തിനായി വർഷങ്ങൾക്കുമുമ്പ് തെറ്റാലിയിൽ നിർമിച്ച ശ്മശാനം പ്രവർത്തനരഹിതമായതോടെ പുതിയ ശ്‌മശാനം നിർമിക്കണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു. അതും നടപ്പാക്കാനായില്ല.










0 comments