കാലാനിമറ്റം കവലയിൽ വേഗനിയന്ത്രണം വേണം

കാലാനിമറ്റം കവല
കൂത്താട്ടുകുളം
ഇലഞ്ഞി കാലാനിമറ്റം കവലയ്ക്കുസമീപം വേഗനിയന്ത്രണ സംവിധാനം ഒരുക്കണമെന്ന ആവശ്യമുയരുന്നു.
നവീകരിച്ച ചേലക്കൽ റോഡിലൂടെ എത്തുന്ന വാഹനങ്ങൾ തൊഴുപുഴ-–വൈക്കം റോഡിലേക്ക് വേഗത്തിൽ പ്രവേശിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.
ചേലക്കൽ റോഡിന്റെ നിർമാണം പൂർത്തിയായതോടെ പൈങ്കുറ്റി, കൂര്, മുത്തോലപുരം ഭാഗത്തുനിന്ന് നിരവധി വാഹനങ്ങൾ പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നുണ്ട്. ടോറസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ എണ്ണവും വർധിച്ചു. ഇവിടെ വളവ് ഉള്ളതിനാൽ,
കൂത്താട്ടുകുളം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾക്ക് ചേലക്കൽ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങളെ അടുത്തെത്തിയാലേ കാണാനാകൂ. ഇവിടെ ഹമ്പുകളോ സ്പീഡ് ബ്രേക്കറുകളോ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.










0 comments