സ്പാറ്റൊ 'സമന്വയം' സാംസ്കാരിക കുടുംബ സംഗമം സംഘടിപ്പിച്ചു

കൊച്ചി: സ്പാറ്റൊ എറണാകുളം ജില്ലാ കമ്മിറ്റി "സമന്വയം" കുടുംബ സംഗമം 2025 സംഘടിപ്പിച്ചു. എറണാകുളം ഇല്ലിക്കൽ റെസിഡൻസിയിൽ ഞായറാഴ്ച നടന്ന പരിപാടി നാടകകൃത്തും കേരള സാഹിത്യ അക്കാദമി ജേതാവുമായ ശശിധരൻ നടുവിൽ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം ബിബിൻ ജോർജ് ചടങ്ങിൽ മുഖ്യാതിഥിയായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, സ്പാറ്റൊ സംസ്ഥാന പ്രസിഡന്റ് ബിജു എസ് ബി, സംസ്ഥാന ജനറൽ സെക്രട്ടറി വി സി ബിന്ദു, ജില്ലാ പ്രസിഡന്റ് ആർ ബിജു, ജില്ലാ സെക്രട്ടറി എം ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
സ്പാറ്റൊ സംസ്ഥാന, ജില്ലാ നേതാക്കൾ ആശംസകൾ അർപ്പിച്ച ചടങ്ങിൽ ജില്ലാ ട്രഷറർ തോമസ് ആന്റണി നന്ദി രേഖപ്പെടുത്തി. തുടർന്ന് വിവിധ കലാ-കായിക മത്സരങ്ങളിൽ വിജയികളായവർക്കും വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കൈവരിച്ചവർക്കും വിവിധ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചവർക്കും ചടങ്ങിൽ ട്രോഫിയും അവാർഡും വിതരണം ചെയ്തു. സ്പാറ്റൊ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.









0 comments