ad
Deshabhimani

സഹകരണ ബാങ്കുകളിൽ 
പെൻഷൻവിതരണം തുടങ്ങി

sparsam

വെങ്ങോല സഹകരണ ബാങ്ക് സ്പർശം പെൻഷൻ വിതരണം എം ഐ ബീരാസ് ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 13, 2026, 01:00 AM | 1 min read

പെരുമ്പാവൂർ


വെങ്ങോല സഹകരണ ബാങ്ക് സ്പർശം പെൻഷൻ വിതരണം പ്രസിഡന്റ് എം ഐ ബീരാസ് ഉദ്‌ഘാടനംചെയ്‌തു. പാലായികുന്നിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് എ എസ് അനിൽകുമാർ അധ്യക്ഷനായി. 70 വയസ്സ് പിന്നിട്ട 1300 അംഗങ്ങൾക്കാണ് ഓണത്തോടനുബന്ധിച്ച് 1000 രൂപവീതം വിതരണം ചെയ്യുന്നത്. അഞ്ചുവർഷമായി ഇത് നൽകിവരുന്നു.


ഭരണസമിതി അംഗങ്ങളായ എം എം അജീഷ്, കെ എൻ രാജൻ, കെ പി സുരേഷ് ബാബു, തുഷാര മനോജ്, എസ് ശ്രീകുമാർ, പി ബി ബൈജു, ജിനി വർഗീസ്, എൻ ആർ വിജയൻ തുടങ്ങിയവർ സംസാരിച്ചു.


കുറുപ്പംപടി സഹകരണ ബാങ്ക് സ്നേഹസ്പർശം പെൻഷൻവിതരണം പ്രസിഡന്റ് ഉഷാദേവി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ ജയപ്രകാശ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. ടി എസ് സദാനന്ദൻ, എൽദോപോൾ, കെ ഒ തോമസ്, ഒ കെ രവി, സി സി ബേബി തുടങ്ങിയവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home